സ്വന്തം ലേഖകന്‍ തിരുവനന്തപുരം: തോമസ് ചാണ്ടി രാജിവയ്ക്കുമെന്നു തലേന്നു തന്നെ സിപിഐയെ അറിയിച്ചിട്ടും, ക്രെഡിറ്റ് കിട്ടാന്‍ വേണ്ടി മന്ത്ര...
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: തോമസ് ചാണ്ടി രാജിവയ്ക്കുമെന്നു തലേന്നു തന്നെ സിപിഐയെ അറിയിച്ചിട്ടും, ക്രെഡിറ്റ് കിട്ടാന്‍ വേണ്ടി മന്ത്രിസഭാ യോഗത്തില്‍ നിന്നു വിട്ടുനില്ക്കുകയായിരുന്നുവെന്ന കോടിയേരി ബാലകൃഷ്ണന്റെ ആരോപണത്തിനു മറുപടിയുമായി സിപിഐ.ചാണ്ടിയുടെ രാജിയുടെ ക്രെഡിറ്റ് തങ്ങള്‍ക്കു വേണ്ടെന്നും അത് ആരുവേണമെങ്കിലും എടുത്തുകൊള്ളട്ടെയെന്നും സിപിഐ അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു പറഞ്ഞു.
ചാണ്ടി രാജിവയ്ക്കുമെന്ന് ആരുടെയെങ്കിലും മനസ്സിലുണ്ടായിരുന്നോ എന്ന് സിപിഐക്ക് അറിയില്ലായിരുന്നു. ആലപ്പുഴ ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ടില്‍ ലഭിച്ച നിയമോപദേശം റവന്യൂ മന്ത്രിയെ ഇതുവരെ അറിയിച്ചിട്ടില്ല. റവന്യൂ മന്ത്രിയാണ് കളക്ടറുടെ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചത്. ആ റിപ്പോര്‍ട്ടിന് മേല്‍ ലഭിച്ച നിയോമപദേശം ആദ്യം അറിയിക്കേണ്ടിയിരുന്നത് റവന്യൂ മന്ത്രിയെ തന്നെയായിരുന്നു. ഈ നിമിഷംവരെ മുഖ്യമന്ത്രി അതു ചെയ്തില്ല.
സര്‍ക്കാരിനെതിരെ കോടതിയില്‍ കേസുകൊടുക്കുകയും ഭരണഘടനാ ലംഘനം നടത്തുകയും ചെയ്ത വ്യക്തി അഗംമായ മന്ത്രിസഭയില്‍ സിപിഐ മന്ത്രിമാരുണ്ടാകില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. മന്ത്രിയുടെ രാജി സംബന്ധിച്ച് സിപിഐക്ക് 15 ാം തീയതി രാവിലെ വരെയും ഒരുറപ്പും ആരും നല്‍കിയില്ല. അതുണ്ടാവേണ്ടിയിരുന്നു. ആ കമ്യൂണിക്കേഷന്‍ ഗ്യാപ്പാണ് പ്രശ്നം വഷളാക്കിയതെന്ന് പ്രകാശ് ബാബു പറഞ്ഞു.
തോമസ് ചാണ്ടി മന്ത്രിസഭയില്‍ തുടര്‍ന്നതാണ് സോളാര്‍ കേസില്‍ പ്രതിരോധത്തിലായ പ്രതിപക്ഷത്തിന് പിടിവള്ളിയായത്. ചാണ്ടിയുടെ കാര്യത്തില്‍ മുന്നണിയില്‍
അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നു. ചാണ്ടിയുടെ രാജിയോടെ അതവസാനിച്ചതായും പ്രകാശ് ബാബു പറഞ്ഞു.
കോടിയേരി പറയുന്നത്:
* സി.പി.ഐയുടെ ശ്രമം തോമസ് ചാണ്ടിയുടെ രാജിയുടെ ക്രെഡിറ്റ് അടിച്ചു മാറ്റാന്‍. * തോമസ് ചാണ്ടിയുടെ രാജിക്കാര്യത്തില്‍ മന്ത്രിസഭാ യോഗം ചേരുന്നതിന് മുന്‍പ് തന്നെ തീരുമാനമായിരുന്നു.
* തങ്ങള്‍ സ്വീകരിച്ച സമീപനം കൊണ്ടാണ് രാജിയെന്നു വരുത്തിത്തീര്‍ക്കാന്‍ സി.പി.ഐ മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടുനിന്നതെന്ന് ആരെങ്കിലും സംശയിച്ചാല്‍ കുറ്റം പറയാനാകില്ല.
* മുഖം നഷ്ടപ്പെട്ട യു.ഡി.എഫിന് സി.പി.ഐ നിലപാട് സഹായകമായി.
* സി.പി.ഐ നിലപാട് അപക്വമാണ്. കയ്യടി മാത്രം തങ്ങള്‍ക്ക് വിമര്‍ശനം മറ്റുള്ളവര്‍ക്കും എന്ന രീതി ശരിയല്ല.
* മുന്നണി രാഷ്ട്രീയത്തിന് ചേര്‍ന്നതല്ല അവരുടെ രീതി. സി.പി.ഐ മുന്നണി മര്യാദ ലംഘിച്ചു.
* രാജിയിലേക്ക് നയിച്ച കയ്യേറ്റം ചാണ്ടി മന്ത്രിപദവി ദുരുപയോഗം ചെയ്ത് നടത്തിയതല്ല. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടത്തിയതാണ്.
Keywords: CPI, CPM, Kodiyeri Balakrishnan, Prakash Babu
COMMENTS