സ്വന്തം ലേഖകന്‍
തിരുവനന്തപുരം: മുന്‍ മന്ത്രി എ.കെ. ശശീന്ദ്രന്‍ പ്രതിക്കൂട്ടിലായ ഫോണ്‍ വിളി വിഷയം അന്വേഷിച്ച ജസ്റ്റിസ് ആന്റണി കമ്മിഷന്‍ മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.രണ്ടു വാല്യങ്ങളിലായി 405 പേജുള്ള റിപ്പോര്‍ട്ടിലെ വിശദാംശം വെളിപ്പെടുത്താന്‍ കമ്മിഷന്‍ വിസമ്മതിച്ചു. മാധ്യമങ്ങള്‍ക്കുള്ള മാര്‍ഗ നിര്‍ദേശങ്ങളും റിപ്പോര്‍ട്ടിലുണ്ടെന്നാണ് അറിയുന്നത്.
മുന്‍ ജില്ലാ ജഡ്ജിയാണ് പി.എസ്. ആന്റണി. ശശീന്ദ്രന്‍ കുറ്റക്കാരനാണോ എന്ന് പറയാനാകില്ല. ഫോണ്‍വിളിയുടെ സാഹചര്യവും ശബ്ദരേഖയുടെ വിശ്വാസ്യതയെ കുറിച്ചും പരിശോധിച്ചിരുന്നു. നിയമനടപടികളെക്കുറിച്ചു റിപ്പോര്‍ട്ടില്‍ ശിപാര്‍ശ ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പരാതിക്കാരി ജുഡിഷ്യല്‍ കമ്മിഷന് മുന്പില്‍ ഹാജരായിരുന്നില്ല. പലതവണ കമ്മിഷന്‍ ആവശ്യപ്പെട്ടിട്ടും ഇവര്‍ ഹാജരാകാന്‍ വിസമ്മതിക്കുകയായിരുന്നു.
രാഷ്ട്രീയക്കാര്‍ ആരും തെളിവ് നല്‍കാന്‍ തയാറായില്ല. കേന്ദ്ര സര്‍ക്കാരിനും പ്രസ് കൗണ്‍സിലിനും റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് അയക്കുമെന്നും കമ്മിഷന്‍ വ്യക്തമാക്കി.
Keywords: AK Saseendran, Antony Commission, Mangalam Channel
0 thoughts on “എകെ ശശീന്ദ്രനെ കുടുക്കിയ ഫോണ്‍ വിളി കേസിന്റെ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു, പല തവണ ആവശ്യപ്പെട്ടിട്ടും പരാതിക്കാരി ഹാജരായില്ലെന്നു കമ്മിഷന്‍, മാധ്യമങ്ങള്‍ക്കു നിയന്ത്രണ നിര്‍ദ്ദേശവും”