ഷിംല: ലഫ്റ്റനന്റ് കേണലിന്റെ മകളെ കൂട്ടമാനഭംഗത്തിനിരയാക്കിയതിന് അറസ്റ്റിലായ 56കാരനായ കേണലിനെ റിമാന്‍ഡ് ചെയ്തു. ആര്‍മി ട്രെയിനിങ് കമാന്...
ഷിംല: ലഫ്റ്റനന്റ് കേണലിന്റെ മകളെ കൂട്ടമാനഭംഗത്തിനിരയാക്കിയതിന് അറസ്റ്റിലായ 56കാരനായ കേണലിനെ റിമാന്‍ഡ് ചെയ്തു.
ആര്‍മി ട്രെയിനിങ് കമാന്‍ഡിലെ ലഫ്റ്റനന്റ് കേണലിന്റെ 21 കാരിയായ മകളെയാണ് കേണല്‍ വീട്ടില്‍ വിളിച്ചുവരുത്തി സുഹൃത്തുമൊത്ത് മാനഭംഗത്തിനിരയാക്കിയത്. കൂട്ടുകാരന് ഒളിവിലാണ് ഇയാള്‍ക്കായി തിരച്ചില്‍ നടത്തുകയാണ്.
മാനഭംഗതത്തിനിരയായ കുട്ടിക്ക് മോഡലിംഗില്‍ താത്പര്യമുണ്ട്. തന്റെ മകള്‍ മുംബയിലുണ്ടെന്നും മകളുടെ ഒപ്പം താമസിച്ചു മോഡലിംഗിലേക്കു തിരിയാമെന്നും കേണല്‍ ഉപദേശിച്ചു.
ഇതിനു ശേഷം ലഫ്റ്റനന്റ് കേണലിനെയും മകളെയും ഒരുമിച്ചു ഒരു പൊതു ചടങ്ങില്‍ പോകുന്നതിനും ഡിന്നര്‍ കഴിക്കുന്നതിനും ക്ഷണിച്ചു. പിറ്റേ ദിവസം വിളിച്ചു പെണ്‍കുട്ടിയുടെ കുറേ ചിത്രങ്ങള്‍ അയച്ചുകൊടുക്കാന്‍ പറഞ്ഞു.
ഇതിനടുത്ത ദിവസം മോഡലിംഗ് രംഗത്തെ ഒരു പ്രമുഖന് വീട്ടിലെത്തുന്നുണ്ടെന്നും വന്നാല്‍ കാണാമെന്നും കേണല്‍ പറഞ്ഞു. ഇതനുസരിച്ചു ചെന്ന പെണ്‍കുട്ടിയെ ഇയാളും സുഹൃത്തും ചേര്‍ന്നു മദ്യപിപ്പിച്ച ശേഷം മാനഭംഗത്തിനിരയാക്കുകയായിരുന്നു.
സംഭവം പുറത്തുപറഞ്ഞാല്‍ അച്ഛന്റെ ജോലി തെറിപ്പിക്കുമെന്നും കേണല്‍ ഭീഷണി മുഴക്കിയെന്നും ഷിംല പൊലീസ് സൂപ്രണ്ട് സൗമ്യ സാംബശിവന് പറഞ്ഞു.
COMMENTS