തിരുവനന്തപുരം: സർക്കാരിനെ മുൾമുനയിൽ നിറുത്തി, ഉപാധികളോടെ വേണമെങ്കിൽ രാജിവയ്ക്കാമെന്ന് ഗതാഗത മന്ത്രി തോമസ് ചാണ്ടി മന്ത്രിസഭാ യോഗത്തെ അറിയ...
തിരുവനന്തപുരം: സർക്കാരിനെ മുൾമുനയിൽ നിറുത്തി, ഉപാധികളോടെ വേണമെങ്കിൽ രാജിവയ്ക്കാമെന്ന് ഗതാഗത മന്ത്രി തോമസ് ചാണ്ടി മന്ത്രിസഭാ യോഗത്തെ അറിയിച്ചിട്ടും, വിഷയം മന്ത്രിസഭയ്ക്കു മുന്നിൽ വന്നില്ലെന്നും എൻസിപിയുടെ നിലപാടറിഞ്ഞ ശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കാമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.
വിഷയം കേന്ദ്ര നേതൃത്വവുമായി ചർച്ച ചെയ്യാൻ സമയം വേണമെന്ന് എൻസിപി സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടു. അതിനു സമയം കൊടുത്തിരിക്കുകയാണ്. അവരുടെ തീരുമാനം വന്ന ശേഷം മുഖ്യമന്ത്രി നിലപാട് അറിയിക്കും, പിണറായി പറഞ്ഞു.
സി പി ഐ മന്ത്രിമാർ മന്ത്രിസഭാ യോഗത്തിൽ നിന്നു വിട്ടുനിന്നത് അസാധാരണ വിഷയമാണെന്നും ഇക്കാര്യത്തിലെ അതൃപ്തി സി പി ഐ യെ അറിയിച്ചുവെന്നും പിണറായി പറഞ്ഞു.
COMMENTS