എസ് ദുര്‍ഗയുടെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കി, സാംസ്‌കാരിക അടിയന്തരാവസ്ഥയെന്നു കമല്‍, സെന്‍സര്‍ കിട്ടിയാല്‍ ഐഎഫ്എഫ്‌കെയില്‍ പ്രദര്‍ശിപ്പിക്കും

തിരുവനന്തപുരം: ദേശീയതലത്തില്‍ തന്നെ ഏറെ വിവാദങ്ങള്‍ക്ക് ഇടയാക്കിയ എസ്. ദുര്‍ഗ എന്ന ചിത്രത്തിന്റെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് സെന്‍സര്‍...




തിരുവനന്തപുരം: ദേശീയതലത്തില്‍ തന്നെ ഏറെ വിവാദങ്ങള്‍ക്ക് ഇടയാക്കിയ എസ്. ദുര്‍ഗ എന്ന ചിത്രത്തിന്റെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് സെന്‍സര്‍ ബോര്‍ഡ് റദ്ദാക്കി.

ചിത്രത്തിനെതിരേ വീണ്ടും പരാതി ഉയര്‍ന്നുവെന്നും ഇക്കാരണത്താലാണ് സെന്‍സര്‍ഷിപ്പ് റദ്ദാക്കുന്നതെന്നും സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനെ സെന്‍സര്‍ ബോര്‍ഡ് അറിയിച്ചു. ഇതോടെ, ചിത്രം വീണ്ടും സെന്‍സര്‍ ചെയ്യേണ്ട സ്ഥിതിയായി. ചിത്രം തിരുവനന്തപുരം ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കുന്ന കാര്യവും സംശയത്തിലായി.

ചിത്രത്തിന്റെ ടൈറ്റില്‍ എഴുതിയതില്‍ അപാകമുണ്ടെന്നും ഇതു മുംബയ് സെന്‍സര്‍ ബോര്‍ഡ് തിരുവനന്തപുരത്തെ സെന്‍സര്‍ ബോര്‍ഡിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നുവെന്നും പറയുന്നു.

ഐഎഫ്എഫ്‌കെയില്‍ എസ്. ദുര്‍ഗ പ്രദര്‍ശിപ്പിക്കുമെന്ന് ചലച്ചിത്ര അക്കാഡമി ചെയര്‍മാന്‍ കമല്‍ നേരത്തേ പറഞ്ഞിരുന്നു. ഇപ്പോള്‍ ഈ ചിത്രം കാണിക്കാനാവാത്ത സ്ഥിതിയാണ്.

ഇതേസമയം, ഇന്ത്യയില്‍ സാംസ്‌കാരിക അടിയന്തരാവസ്ഥ നിലനില്‍ക്കുകയാണെന്ന് കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ ആരോപിച്ചു.

എസ് ദുര്‍ഗയ്‌ക്കെതിരായ നടപടി ബോധപൂര്‍വമാണ്. സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് പിന്‍വലിച്ചത് ബാലിശമായിപ്പോയി. കോടതി വിധിയുമായി വന്നിട്ടും ചിത്രം ഗോവ മേളയില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിച്ചില്ല.

സിനിമയുടെ പേരില്‍ പ്രശ്‌നമുണ്ടെങ്കില്‍ അതു മാറ്റാന്‍ പറയാമായിരുന്നു. അതിനു പകരം ഫാസിസമാണ് കാട്ടിയിരിക്കുന്നത്. എസ് ദുര്‍ഗ പ്രദര്‍ശിപ്പിക്കരുതെന്നു തന്നെയാണ് കേന്ദ്ര നിലപാടെന്നു വ്യക്തമാവുന്നുണ്ട്, കമല്‍ പറഞ്ഞു.

സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് കിട്ടിയാല്‍ ഐഎഫ്എഫ്‌കെയില്‍ എസ് ദുര്‍ഗ പ്രദര്‍ശിപ്പിക്കുമെന്ന് കമല്‍ പറഞ്ഞു.  ഇതുമായി ബന്ധപ്പെട്ട് സനല്‍കുമാര്‍ ശശിധരനുമായി ചര്‍ച്ച നടത്തുകയാണ്, കമല്‍ പറഞ്ഞു.


COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5040,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,10978,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1451,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,873,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1105,
ltr
item
www.vyganews.com: എസ് ദുര്‍ഗയുടെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കി, സാംസ്‌കാരിക അടിയന്തരാവസ്ഥയെന്നു കമല്‍, സെന്‍സര്‍ കിട്ടിയാല്‍ ഐഎഫ്എഫ്‌കെയില്‍ പ്രദര്‍ശിപ്പിക്കും
എസ് ദുര്‍ഗയുടെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കി, സാംസ്‌കാരിക അടിയന്തരാവസ്ഥയെന്നു കമല്‍, സെന്‍സര്‍ കിട്ടിയാല്‍ ഐഎഫ്എഫ്‌കെയില്‍ പ്രദര്‍ശിപ്പിക്കും
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEglo8HU_CURY2a8uLIaJf7frmi9xLLYQWHW8zPfxd1qtowcRCvFGDHVyLTrv4zao86UGEMmlZMoCe96BTjUpDpiamfpvuQIPxZw8of5b9-tlBo_nzXjGlSkyFt9uaQFShEeBGKQSf7yZhk/s640/s-durga_movie.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEglo8HU_CURY2a8uLIaJf7frmi9xLLYQWHW8zPfxd1qtowcRCvFGDHVyLTrv4zao86UGEMmlZMoCe96BTjUpDpiamfpvuQIPxZw8of5b9-tlBo_nzXjGlSkyFt9uaQFShEeBGKQSf7yZhk/s72-c/s-durga_movie.jpg
www.vyganews.com
https://www.vyganews.com/2017/11/censor-certificate-of-s-durga-revoked.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2017/11/censor-certificate-of-s-durga-revoked.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy