BREAKING NEWS
Search

പെണ്‍കുട്ടികള്‍ വൈകിയും പുറത്തു പോകുന്നെന്ന്, പിടികൂടാനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ വനിതാ ഹോസ്റ്റലില്‍ കാമറ വച്ചു, സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമെന്നു കുട്ടികള്‍


തിരുവനന്തപുരം: വിദ്യാര്‍ത്ഥിനികള്‍ രാത്രി വളരെ വൈകി പുറത്തുപോകുന്നെന്ന്ആരോപിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ വനിതാ ഹോസ്റ്റലില്‍ സി.സി കാമറ സ്ഥാപിച്ചു.

ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഹോസ്റ്റല്‍ പരിസരത്ത് സദാചാര വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നെന്നും അധികൃതര്‍ ആരോപിക്കുന്നു.

ഇതിനെതിരേ വിദ്യാര്‍ത്ഥികള്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയിരിക്കുകയാണ്. തങ്ങളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ് അധികൃതര്‍ നടത്തിയിരിക്കുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു.

എന്നാല്‍, കുട്ടികള്‍ ഹോസ്റ്റലില്‍ വൈകി എത്തുന്നത് പരിശോധിച്ചു നടപടി എടുക്കാന്‍ തന്നെയാണ് കാമറ സ്ഥാപിച്ചതെന്ന് വാര്‍ഡനും പ്രിന്‍സിപ്പലും വ്യക്തമാക്കി. തീരുമാനിച്ചുറച്ചു തന്നെയാണ് കാമറ വച്ചിരിക്കുന്നത്. ഇതിന് അധികൃതരുടെ അനുമതിയും കിട്ടിയിട്ടുണ്ടെന്നും പ്രിന്‍സിപ്പലിന്റെ ഓഫീസ് പറയുന്നു.

വരാന്തയിലും ഹോസ്റ്റല്‍ ഹാളിലുമാണ് കാമറ സ്ഥാപിച്ചിരിക്കുന്നത്. വൈകിയെത്തുന്നവരെ കണ്ടെത്തി നടപടിയെടുക്കാനാണ് ഇവിടങ്ങളില്‍ കാമറ വച്ചിരിക്കുന്നത്.

ഇതേസമയം, ഹോസ്റ്റലിന്റെ ഗേറ്റ് രാത്രി പത്തു മണിക്ക് അടക്കുമെന്നും ഇത് അനുവദിക്കാനാവില്ലെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.

Keywords: Medical College, Thiruvananthapuram, MCH, Hostel, CC Camera



vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ പെണ്‍കുട്ടികള്‍ വൈകിയും പുറത്തു പോകുന്നെന്ന്, പിടികൂടാനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ വനിതാ ഹോസ്റ്റലില്‍ കാമറ വച്ചു, സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമെന്നു കുട്ടികള്‍