ചെന്നൈ: തമിഴ്നാട് സര്‍ക്കാരിനെയും മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയെയും വിമര്‍ശിച്ചതിന് ഫ്രീലാന്‍ഡ്സ് കാര്‍ട്ടൂണിസ്റ്റ് ജി. ബാലയെ അറസ്റ...
ചെന്നൈ: തമിഴ്നാട് സര്‍ക്കാരിനെയും മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയെയും വിമര്‍ശിച്ചതിന് ഫ്രീലാന്‍ഡ്സ് കാര്‍ട്ടൂണിസ്റ്റ് ജി. ബാലയെ അറസ്റ്റ് ചെയ്തു. നടപടിയില്‍ വന്‍ പ്രതിഷേധം.
രാഷ്ട്രീയ സ്വഭാവമുള്ള കാര്‍ട്ടൂണുകളിലൂടെ ശ്രദ്ധേയനാണ് ജി. ബാല. തിരുനേല്‍വേലി കളക്ട്രേറ്റിനു മുന്നില്‍ കുടുംബം കൂട്ടആത്മഹത്യ ചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് കാര്‍ട്ടൂണ്‍.
കുട്ടി പൊള്ളലേറ്റു കിടക്കുമ്പോള്‍ ഒന്നും ചെയ്യാതെ തിരുനെല്‍വേലി കമ്മിഷണറും കളക്ടറും മുഖ്യമന്ത്രിയും നില്ക്കുന്നു. മൂവരും നഗ്നരാണ്. നോട്ടുകള്‍ കൊണ്ട് ഇവര്‍ നഗ്നത മറച്ചിരിക്കുന്നു. ഇതാണ് കാര്‍ട്ടൂണിലുള്ളത്.
ഒക്ടോബര്‍ 24നാണ് ബാല സമൂഹമാധ്യമത്തില്‍ കാര്‍ട്ടൂണ്‍ പങ്കുവച്ചത്. വളരെപ്പെട്ടെന്ന് കാര്‍ട്ടൂണ്‍ ശ്രദ്ധിക്കപ്പെട്ടു. നിരവധി പേര് കാര്‍ട്ടൂണ്‍ ഷെയര്‍ ചെയ്തു.
കാര്‍ട്ടൂണ്‍ വളരെപ്പെട്ടെന്ന് സാമൂഹ്യമാധ്യമങ്ങള്‍ ഏറ്റെടുത്തതോടെ തിരുനെല്‍വേലി കളക്ടര്‍ ചീഫ് സെക്രട്ടറിയുടെയും ഡിജിപിയുടെയും ശ്രദ്ധയില്‍പ്പെടുത്തി. തുടര്‍ന്ന് ബാലയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
അപകീര്്ത്തികരമായതും അശ്ലീലം കലര്‍ന്നതുമായ കലാസൃഷ്ടി പ്രസിദ്ധീകരിച്ചു എന്നാരോപിച്ച് ഐടി ആക്ട് സെക്ഷന്‍ 67, ഇന്ത്യന്‍ പീനല്‍ കോഡ് സെക്ഷന്‍ 501 എന്നിവ പ്രകാരമാണ് അറസ്റ്റ്. അറസ്റ്റിനെ അപലപിച്ച് നിരവധി പേര് രംഗത്തെത്തിയിട്ടുണ്ട്.
ബ്ലേഡ് മാഫിയയുടെ ഭീഷണി മൂലമാണ് ഒരു കുടുംബം മുഴുവന്‍ തീകൊളുത്തി ആത്മഹത്യ ചെയ്തത്. നാലംഗ കുടുംബത്തിലെ അമ്മയും രണ്ടു മക്കളും അന്നു തന്നെ മരിച്ചു. പിന്നീട് ഗൃഹനാഥനും മരണത്തിനു കീഴടങ്ങി.
തെങ്കാശി കാശിധര്‍മ്മം സ്വദേശി പി. ഇസക്കിമുത്തു, ഭാര്യ സുബ്ബുലക്ഷ്മി, മക്കളായ ശരണ്യ, അക്ഷയ ഭരണിക എന്നിവരാണ് മരിച്ചത്.
നാട്ടുകാരിയായ സ്ത്രീയില്‍ നിന്ന് സുബ്ബുലക്ഷ്മി 1.42 ലക്ഷം രൂപ കടം വാങ്ങിയിരുന്നു. 2.34 ലക്ഷം രൂപ തിരികെ നല്കി. അതിനുശേഷവും പലിശയിനത്തില്‍ കൂടുതല്‍ പണം ആവശ്യപ്പെട്ട് നിരന്തരം ഭീഷണിപ്പെടുത്തി.
പൊലീസിനും കളക്ടര്‍ക്കും നപരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ല. തുടര്‍ന്നായിരുന്നു കൂട്ട ആത്മഹത്യ.
Keywords: Cartoonist, G.Bala, Arrest, TamilNadu, Police, Government

COMMENTS