Search

നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ റിപ്പോര്‍ട്ട് ചോര്‍ന്നകൊണ്ടേയിരിക്കുന്നു, അന്വേഷക സംഘം മാധ്യമങ്ങള്‍ക്കെതിരേ കോടതിയിലേക്ക്, റിപ്പോര്‍ട്ട് ചോരുന്ന വഴിയെക്കുറിച്ചു മാത്രം ആരും മിണ്ടുന്നില്ല

റോയ് പി തോമസ്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ വിവരങ്ങള്‍ പുറത്തുവിടുന്നതിനെതിരേ, മാധ്യമങ്ങളെ വിലക്കണമെന്ന് ആവശ്യപ്പെട്ട് അന്വേഷക സംഘം കോടതിയെ സമീപിക്കും.

കുറ്റപത്രം കോടതി ഫയലില്‍ സ്വീകരിക്കും മുന്‍പു തന്നെ അതിലെ വിവരങ്ങള്‍ ഏതാണ്ട് പൂര്‍ണമായും പുറത്തു വന്നിരിക്കെയാണ് പൊലീസ് കോടതിയെ സമീപിക്കുന്നത്.

ഇതേസമയം, പൊലീസ് തയ്യാറാക്കി കോടതിക്കു കൊടുത്ത റിപ്പോര്‍ട്ട് പുറത്തുവരണമെങ്കില്‍ അതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് പൊലീസ് സേനയിലെ തന്നെ ആരെങ്കിലുമായിരിക്കുമെന്നാണ് പൊതു സംസാരം. അല്ലെങ്കില്‍ കോടതിയില്‍ നിന്ന് ആരെങ്കിലും ചോര്‍ത്തിയിരിക്കണം.

റിപ്പോര്‍ട്ട് ചോര്‍ന്ന വിഷയം പ്രതിഭാഗം കോടതിക്കു മുന്നില്‍ ചൂണ്ടിക്കാട്ടുന്നതിനെക്കുറിച്ചും സൂചന വന്നിരുന്നു. ഇതിനിടെയാണ് ഇപ്പോള്‍ അന്വേഷക സംഘം തന്നെ കോടതിയെ സമീപിക്കുന്നത്.

വിവരങ്ങള്‍ ചോരുന്നത് കേസിനെ പ്രതികൂലമായി ബാധിക്കുമെന്നാണ് അന്വേഷക സംഘം പറയുന്നത്. സാക്ഷികള്‍ ആരൊക്കെയെന്നും മറ്റും വളരെ വ്യക്തമായി പുറത്തുവരുന്നതോടെ, അവര്‍ സ്വാധീനിക്കപ്പെടാന്‍ സാദ്ധ്യത ഏറെയാണെന്നും പൊലീസ് പറയുന്നു.

റിപ്പോര്‍ട്ട് ചോരുന്നതിനെതിരേ കോടതിയില്‍ പോകുമെന്നു പറയുമ്പോള്‍ തന്നെ ചോരുന്ന വഴിയേതെന്നു മാത്രം ആരും മിണ്ടുന്നില്ല. ഫയലില്‍ സ്വീകരിക്കും മുന്‍പു തന്നെ ഇത്രയേറെ പരസ്യമാക്കപ്പെട്ട അന്വേഷണ റിപ്പോര്‍ട്ടിനെക്കുറിച്ച് കോടതി എന്തു നിലപാടെടുക്കുമെന്നും കാത്തിരുന്നു കാണേണ്ടതുണ്ട്.


രുന്നതിനെതിരേ

ന്‍ ദിലീപ് എട്ടാം പ്രതിയായ കേസിലെ കുറ്റപത്രത്തിന്റെ വിശദാംശങ്ങള്‍ നാള്‍ക്കുനാള്‍ പുറത്തുവന്നുകൊണ്ടിരിക്കെ, ദിലീപിനു പുറമേ, നടന്‍ സിദ്ദീഖും യുവനടിയെ താക്കീതുചെയ്തിരുന്നതായി റിപ്പോര്‍ട്ട്.

താരസംഘടനയായ അമ്മയുടെ മഴവില്ലഴകില്‍ അമ്മ എന്ന താരനിശയ്ക്കു പരിശീലനം നടന്ന വേളയിലായിരുന്നു ഭീഷണിപ്പെടുത്തിയത്. സിദ്ദീഖ് ഇതിന് സാക്ഷിയായിരുന്നു. തുടര്‍ന്ന് സിദ്ദിഖും നടിയെ വിളിച്ചു താക്കീത് ചെയ്തു.

ദിലീപിന് കാവ്യ മാധവനുമായുണ്ടായിരുന്ന ബന്ധത്തെ കുറിച്ച് നടി സഹതാരങ്ങളോട് ചോദിച്ചതാണ് ദിലീപിനെ ക്ഷുഭിതനാക്കിയത്. ഇതേക്കുറിച്ച് ഇനി ആരോടെങ്കിലും സംസാരിച്ചാല്‍ നീ അനുഭവിക്കുമെന്നു ദിലീപ് ഭീഷണിപ്പെടുത്തിയെന്നും കുറ്റപത്രത്തില്‍ പറയുന്നു.

ഇതിനു പിന്നാലെയായിരുന്നത്രേ ഇക്കാര്യം പറഞ്ഞ് നടന്‍ സിദ്ദീഖും നടിയെ ഭീഷണിപ്പെടുത്തിയത്.

ആക്രമിക്കപ്പെട്ട നടിയുടെ സഹോദരനാണ് കേസില്‍ ദിലീപിന്റെ പങ്ക് ആദ്യം പൊലീസിനോടു പറഞ്ഞത്. ഇതിനിടെ, ജയിലില്‍ നിന്ന്  പള്‍സര്‍ സുനി ദിലീപിനയച്ച കത്ത് പുറത്തുവന്നു. ഇതോടെ ദിലീപിന്റെ പങ്കിനെക്കുറിച്ച് തനിക്കു വ്യക്തമായെന്ന് നടിയുടെ സഹോദരന്‍ ആവര്‍ത്തിക്കുകയും ചെയ്തു.

നടിയുടെ നഗ്‌നവീഡിയോ ചിത്രീകരിച്ചത് ഭാവിയില്‍ അവരെ ഭീഷണിപ്പെടുത്തി നിറുത്തുന്നതിനായിരുന്നു. നടിയെ കൂട്ട ബലാത്സംഗം ചെയ്തു ദൃശ്യങ്ങളെത്തിക്കാനായിരുന്നു ആവശ്യപ്പെട്ടിരുന്നത്. ഒന്നിലേറെ പേരുമായി നടി ഇടപഴകുന്നതും അതിലെല്ലാം നടിയുടെ വിരലിലെ വിവാഹമോതിരം വരത്തക്ക വിധവും ചിത്രീകരിക്കാനാണ് ആവശ്യപ്പെട്ടിരുന്നത്.

നടിയെ കൂട്ടമാനഭംഗത്തിനിരയാക്കാന്‍ പോന്ന വാഹനവുമായാണ് സംഘം എത്തിയിരുന്നതെന്നും പക്ഷേ, വിചാരിച്ച പദ്ധതിയൊന്നും നടക്കാതെ പോവുകയായിരുന്നുവെന്നും കുറ്റപത്രത്തില്‍ പറയുന്നു.
vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ റിപ്പോര്‍ട്ട് ചോര്‍ന്നകൊണ്ടേയിരിക്കുന്നു, അന്വേഷക സംഘം മാധ്യമങ്ങള്‍ക്കെതിരേ കോടതിയിലേക്ക്, റിപ്പോര്‍ട്ട് ചോരുന്ന വഴിയെക്കുറിച്ചു മാത്രം ആരും മിണ്ടുന്നില്ല