കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായകമാകുന്നത് മഞ്ജുവാരിയരുടെ മൊഴി. കേസിന്റെ നിലനില്‍പ്പുപോലും മഞ്ജുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണെന...
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായകമാകുന്നത് മഞ്ജുവാരിയരുടെ മൊഴി. കേസിന്റെ നിലനില്‍പ്പുപോലും മഞ്ജുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണെന്നാണ് നിയമവിദഗ്ദ്ധര്‍ പറയുന്നത്. മഞ്ജുവിനെ സാക്ഷിയാക്കിയാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.
കേസില്‍ ഗൂഢാലോചനയുണ്ടെന്ന് ആദ്യം സംശയം പ്രകടിപ്പിച്ചത് മഞ്ജുവാണ്. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതിഷേധം രേഖപ്പെടുത്താനായി ചലച്ചിത്രപ്രവര്‍ത്തകര്‍ സംഘടിപ്പിച്ച കൂട്ടായ്മയിലായിരുന്നു മഞ്ജുവിന്റെ അഭിപ്രായപ്രകടനം.
സംഭവത്തിനു പിന്നില്‍ ക്രിമിനല്‍ ഗൂഢാലോചനയുണ്ട്. ഗൂഢാലോചനയ്ക്കു പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കുക എന്നതാണ് ഇനി ചെയ്യാനുള്ളത്. എന്നായിരുന്നു മഞ്ജു സിനിമാരംഗത്തെ പ്രമുഖരെ സാക്ഷിയാക്കി പറഞ്ഞത്.
മഞ്ജുവിന്റെ പ്രസ്താവനയോടെയാണ് കേസിലെ ഗൂഢാലോചനയെക്കുറിച്ച് പൊലീസ് അന്വേഷിക്കുന്നത്. തുടര്‍ന്ന് മഞ്ജുവിനോട് അന്വേഷണ ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ ചോദിച്ചറിയുകയായിരുന്നു.
കേസില്‍ നിര്‍ണായകമാകുന്ന മറ്റൊന്ന് 33 ഓളം രഹസ്യമൊഴികളാണ്. പൊലീസിനു നല്കിയ മൊഴികള്‍ പലപ്പോഴും വിചാരണവേളയില്‍ മാറ്റിപ്പറയാറുണ്ട്. എന്നാല്‍, മജിസ്ട്രേറ്റിനു മുന്നില്‍ നല്കിയ മൊഴികള്‍ മാറ്റുക എത്ര എളുപ്പമുള്ളതല്ല.
കേസില്‍ ആകെ 12 പ്രതികളും 385 സാക്ഷികളുമാണുള്ളത്. ഇതില്‍ അമ്പതോളം സാക്ഷികള്‍ ചലച്ചിത്രരംഗത്തുള്ളവരാണ്.
ബുധനാഴ്ചയാണ് പൊലീസ് അനുബന്ധ കുറ്റപത്രം അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചത്. കേസില്‍ നടന് ദിലീപ് എട്ടാംപ്രതിയാണ്.
കേസിന്റെ തുടരന്വേഷണം പൊലീസ് പൂര്‍ത്തിയാക്കിയത് ആറു മാസമെടുത്താണ്. ആക്രമണത്തില്‍ നേരിട്ടു പങ്കെടുത്തവരാണ് ഒന്നുമുതല്‍ ഏഴു വരെയുള്ള പ്രതികള്‍.
ജയിലില്‍ നിന്ന് ദിലീപിനു കത്തെഴുതിയ വിപിന്‍ ലാല്‍, എആര്‍ ക്യാമ്പിലെ പൊലീസുകാരന് എന്നിവരെ മാപ്പു സാക്ഷികളാക്കി.
Keywords: Actress abduction case, Manju Warrier, Police, Charge Sheet, Witness

COMMENTS