തിരുവനന്തപുരം: സീരിയല്‍ നടിയായിരുന്ന അര്‍ച്ചനയെ നിലവിളക്കിനു തലക്കടിച്ചു വീഴ്ത്തിയ ശേഷം കുത്തിക്കൊന്ന കേസില്‍ ഭര്‍ത്താവും സീരിയല്‍ സംവിധായകനുമായ ദേവന്‍ കെ. പണിക്കര്‍ക്ക് (ദേവദാസ് 40) തിരുവനന്തപുരം അതിവേഗ കോടതി ജീവപര്യന്തം തടവും രണ്ടുലക്ഷം രൂപ പിഴയും വിധിച്ചു.
തൊഴുവന്‍കോട്ടെ വാടകവീട്ടില്‍ നിന്ന് 2009 ഡിസംബര്‍ 31നാണ് അര്‍ച്ചനയുടെ മൃതദേഹം കണ്ടെടുത്തത്. കൈകളും കാലുകള്‍ കൂട്ടിക്കെട്ടി, തലയില്‍ മാരകമായ മുറിവുകളോടെ, ചീഞ്ഞഴുകിയ നിലയിലായിരുന്നു മൃതദേഹം.
ദേവന്റെ രണ്ടാം ഭാര്യയായിരുന്നു അര്‍ച്ചന. സുഷമയെന്നായിരുന്നു യഥാര്‍ത്ഥ പേര്. വിവാഹമോചനത്തെച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നു ദേവന്‍ സമ്മതിച്ചിരുന്നു.
ആദ്യം വിവാഹമോചനത്തിനു സമ്മതിച്ച അര്‍ച്ചന പിന്നീട് എതിര്‍ത്തു. ഇതിന്റെ പേരില്‍ നടന്ന വഴക്കിനിടെ ദേവന്‍ അര്‍ച്ചനയെ വിളക്കുകൊണ്ട് അടിച്ചു. മാരകമായി മുറിവേറ്റു വീണ അര്‍ച്ചനയെ വിളക്കുകൊണ്ടു തന്നെ കുത്തി മരണം ഉറപ്പാക്കുകയായിരുന്നു.
കൊലപാതകം നടത്തിയ ഉടന്‍ ഇയാള്‍ സ്ഥലം വിട്ടു. തമിഴ്‌നാട്, ബംഗളൂരു, മൈസൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ആരാധനാലയങ്ങള്‍ തോറും താമസിക്കുകയായിരുന്നു.
ഇയാളെ കണ്ടെത്താനാവാതെ വന്നതോടെ അടുത്ത സുഹൃത്തിനെ ഉപയോഗിച്ച് കെണിയൊരുക്കി, സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തു വിളിച്ചുവരുത്തി പൊലീസ് അറസ്റ്റു ചെയ്യുകയായിരുന്നു.
0 thoughts on “ സീരിയല്‍ നടി അര്‍ച്ചനയെ വിളക്കിന് അടിച്ചുകൊന്ന ഭര്‍ത്താവ് ദേവദാസിന് ജീവപര്യന്തം”