പറ്റ്ന: പറ്റ്ന മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ സമരത്തെ തുടര്‍ന്ന് ചികിത്സ ലഭിക്കാതെ 16 രോഗികള്‍ മരിച്ചു. രോഗിയുടെ ബന്ധുക്കള്‍ ഡോക്ടറ...
പറ്റ്ന: പറ്റ്ന മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ സമരത്തെ തുടര്‍ന്ന് ചികിത്സ ലഭിക്കാതെ 16 രോഗികള്‍ മരിച്ചു. രോഗിയുടെ ബന്ധുക്കള്‍ ഡോക്ടറെ ആക്രമിച്ചതില്‍ പ്രതിഷേധിച്ചാണ് അഞ്ഞൂറോളം ജൂനിയര്‍ ഡോക്ടര്‍മാര്‍ സമരം തുടങ്ങിയത്. വ്യാഴാഴ്ച രാത്രിയാണ് സമരം തുടങ്ങിയത്.
സമരം ആശുപത്രിയിലെ അത്യാഹിത വിഭാഗം ഉള്‍പ്പെടെയുള്ളവയെ ബാധിച്ചിട്ടുണ്ട്. 36 ഓളം ശസ്ത്രക്രിയകളും മാറ്റവച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
നൂറു കണക്കിനു രോഗികള്‍ക്ക് മതിയായ ചികിത്സ ലഭിക്കുന്നില്ലെന്നും നിരവധി രോഗികള്‍ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയിലാണെന്നും അധികൃതര്‍ വ്യക്തമാക്കി.
ഡോക്ടര്‍മാര്‍ നിരന്തരം ആക്രമിക്കപ്പെടുകയാണെന്നും മതിയായ സംരക്ഷണം ഉറപ്പാക്കണമെന്നും സമരം ചെയ്യുന്ന ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടു. രണ്ടു മാസത്തിനിടയില്‍ ഇതു മൂന്നാം തവണയാണ് പറ്റ്ന മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍മാര്‍ ആക്രമിക്കപ്പെടുന്നത്.
Keywords: Doctor's strike, Patna Medical college, Patients, death

COMMENTS