BREAKING NEWS
Search

സാമൂഹ്യപ്രവര്‍ത്തകയെ കൊലപ്പെടുത്തി മാറിടം മുറിച്ചെടുത്ത കേസിലെ പ്രതി പിടിയില്‍

അടിമാലി: സാമൂഹ്യപ്രവര്‍ത്തകയെ കൊലപ്പെടുത്തി മാറിടം മുറിച്ചെടുത്ത കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. തൊടുപുഴ വണ്ടമറ്റം പടിരകുഴിയില്‍ ഗിരോഷ് (30) ആണ് പിടിയിലായത്. തൊടുപുഴയിലെ വീട്ടില്‍ നിന്നാണ് ജില്ലാ പൊലീസ് മേധാവി കെ.ബി.വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ചയാണ് ചാരുവിള പുത്തന്‍വീട് സിയാദിന്റെ ഭാര്യ സെലീനയെ (38) കൊലപ്പെടുത്തിയത്.

അടിമാലിയില്‍ കമ്പ്യൂട്ടര്‍ സ്ഥാപനം നടത്തുകയാണ് ഗിരോഷ്. സ്ഥാപനത്തില്‍ വച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഗിരോഷ് പീഡിപ്പിച്ച സംഭവത്തില്‍ സാമൂഹ്യപ്രവര്‍ത്തകയും കൗണ്‍സിലറുമായ സെലീന ഇടപെട്ടിരുന്നു. പ്രായപൂര്‍ത്തിയാകുമ്പോള്‍ വിവാഹം കഴിക്കാമെന്ന് ഗിരോഷ് സമ്മതിച്ചതിനാല്‍ കേസ് കോടതിയിലെത്താതെ ഒത്തുതീര്‍പ്പാക്കി. പിന്നീട് പെണ്‍കുട്ടിയെ ഗിരോഷ് വിവാഹം കഴിച്ചു. ഇതില്‍ സെലീനയോട് ഗിരോഷിനു പകയുണ്ടായിരുന്നു.

ഒരു വര്‍ഷം മുമ്പ് ഒരു സ്വകാര്യ സ്ഥാപത്തില്‍ നിന്ന് ഗിരോഷിന്റെ ജാമ്യത്തില്‍ സെലീന ഒരു വാഹനം വാങ്ങിയിരുന്നു. ഇതിന്റെ തവണ മൂന്നു തവണയില്‍ കൂടുതല്‍ മുടങ്ങിയപ്പോള്‍ വേഗം തിരിച്ചടയ്ക്കാല്‍ സെലീനയോട് ആവശ്യപ്പെട്ടിരുന്നു. പൊലീസിലും ഇയാള്‍ പരാതി നല്‍കിയിരുന്നു.

സെലീന ഇയാളില്‍ നിന്ന് വേറെയും പണം കടമായി വാങ്ങിയിരിന്നു. ഗര്‍ഭിണിയായ ഭാര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെ ഗിരോഷിനു പണം ആവശ്യമായി വന്നു. സെലീനയുടെ വീട്ടിലെത്തി പണം ആവശ്യപ്പെട്ടെങ്കിലും നല്‍കാന്‍ സെലീന തയ്യാറായില്ല.

പ്രകോപിതനായ ഗിരോഷ് കൈയില്‍ കരുതിയിരുന്ന കത്തികൊണ്ട് സെലീനയെ കുത്തുകയും ഇടതുമാറിടം മുറിച്ചെടുത്ത് പ്ലാസ്റ്റിക് കവറിലാക്കി തൊടുപുഴയിലെ വീട്ടിലേക്കു കൊണ്ടുപോകുകയും ചെയ്തു.

ചൊവ്വാഴ്ച ഉച്ചയ്ക്കു നടന്ന സംഭവം വൈകിട്ട് ഭര്‍ത്താവ് എത്തിയപ്പോഴാണ് അറിഞ്ഞത്. പൊലീസ് സമീപത്തുള്ള സ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്.


Tags: Murder, Police, Crime, Kerala, Arrest




vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ സാമൂഹ്യപ്രവര്‍ത്തകയെ കൊലപ്പെടുത്തി മാറിടം മുറിച്ചെടുത്ത കേസിലെ പ്രതി പിടിയില്‍