തിരുവനന്തപുരം: രാഷ്ട്രീയത്തില്‍ അഡ്ജസ്റ്റ്മെന്റ് നടക്കുന്നത് പാര്‍ട്ടികള്‍ തമ്മിലല്ല, നേതാക്കള്‍ തമ്മിലാണെന്ന് വി.ടി.ബല്‍റാം എംഎല്‍എ. ടി...
തിരുവനന്തപുരം: രാഷ്ട്രീയത്തില്‍ അഡ്ജസ്റ്റ്മെന്റ് നടക്കുന്നത് പാര്‍ട്ടികള്‍ തമ്മിലല്ല, നേതാക്കള്‍ തമ്മിലാണെന്ന് വി.ടി.ബല്‍റാം എംഎല്‍എ. ടിപി ചന്ദ്രശേഖരന് കൊലപാതകത്തിനു പിന്നിലെ ഗൂഢാലോചനക്കേസ് നന്നായി അന്വേഷിക്കാതെ ഇടയ്ക്കുവച്ച് ഒത്തുതീര്‍പ്പുണ്ടാക്കിയെന്നും അതിനുകിട്ടിയ പ്രതിഫലമായി സോളാര്‍ കേസിനെ കണ്ടാല്‍ മതിയെന്നുള്ള വിടി ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമായ പശ്ചാത്തലത്തില്‍ പ്രമുഖ മലയാളം മാധ്യമത്തോട് സംസാരിക്കുകയായിരുന്നു ബല്‍റാം.
അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയമെന്ന വാക്കിനെ എപ്പോഴും തെറ്റായി കാണേണ്ടതില്ല. വ്യക്തിതാത്പര്യങ്ങള്‍ക്കു വേണ്ടിയുള്ള ഒത്തുതീര്‍പ്പുകള്‍ എതിര്‍ക്കപ്പെടേണ്ടതാണ്. പാര്‍ട്ടികള്‍ തമ്മിലല്ല അഡ്ജസ്റ്റ്മെന്റുകള്‍ നടക്കുന്നത് വ്യക്തികള്‍ തമ്മിലാണ്. എല്ലാ പാര്‍ട്ടികളിലെയും ചില നേതാക്കള്‍ തമ്മില്‍ അഡ്ജസ്റ്റ്മെന്റ് നടക്കുന്നതായി അദ്ദേഹം പറയുന്നു.
ഇപ്പോള്‍ അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയം നടത്തുന്നത് പിണറായി വിജയനും ബിജെപിയുമാണെന്ന് ബല്‍റാം ആരോപിച്ചു. ദേശീയതലത്തില്‍ മോദിക്കെതിരെയും അമിത് ഷായുടെ മകന്റെ അഴിമതിക്കെതിരെയും രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ ശക്തമായ മുന്നേറ്റം നടത്തുകയാണ്. ഇതിനെ ദുര്‍ബലപ്പെടുത്താനുള്ള ആയുധമാണ് പിണറായി വിജയന് ബിജെപിക്ക് സമ്മാനിച്ചിരിക്കുന്നതെന്നും ബല്‍റാം ആരോപിച്ചു.
Tags: VTBalram, MLA, Kerala, BJP, Congress, Solarcase, Congress

COMMENTS