Search

ഇന്ന് ഉച്ചയ്ക്ക് വിധി, പ്രതീക്ഷയോടെ ദിലീപും ഉറ്റവരും, കുറ്റപത്രം സമര്‍പ്പിക്കാനുള്ള അവസാനവട്ട ഒരുക്കത്തില്‍ അന്വേഷക സംഘം

സ്വന്തം ലേഖകന്‍

കൊച്ചി : നടന്‍ ദിലീപിന്റെ ജാമ്യഹര്‍ജിയിലെ വിധി ഇന്ന് ഉച്ചയ്ക്ക് 1.45നു ഉണ്ടാവും. ഇതോടെ, നടനും ആരാധകരും ബന്ധുക്കളും ആകാംക്ഷയുടെ മുള്‍മുനയിലാണ്.

ജാമ്യം കിട്ടുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് താരവും വേണ്ടപ്പെട്ടവരും. എന്നാല്‍, തങ്ങള്‍ സമര്‍പ്പിച്ച പുതിയ തെളിവുകള്‍ ദിലീപിനെ പുറത്തിറക്കാതിരിക്കാന്‍ പോന്നതാണെന്നാണ് അന്വേഷണ സംഘം നല്കുന്ന സൂചന.

വിചാരണക്കോടതിയിലും ഹൈക്കോടതിയിലുമായി അഞ്ചാം തവണയാണ് ദിലീപ് ജാമ്യത്തിന് അപേക്ഷിച്ചത്. നാലു തവണയും ജാമ്യം നിഷേധിക്കപ്പെട്ടെങ്കിലും ഇക്കുറി ജാമ്യം കിട്ടുമെന്നു പ്രതീക്ഷിക്കാമെന്ന് അഭിഭാഷകര്‍ സൂചന നല്കിയതാണ് ദിലീപിന് ആശ്വാസം പകരുന്നത്.

ദിലീപ് വിഷയം ഇന്ന് പരിഗണിക്കുന്നതായി ജസ്റ്റിസ് സുനില്‍ തോമസിന്റെ ബെഞ്ച് വ്യക്തമാക്കിയതോടെയാണ് നടന്റെ കാര്യത്തില്‍ തീരുമാനമാവുമെന്ന് ഉറപ്പായത്.

ഇതേസമയം, വിധി എന്തു തന്നെയായാലും ഈയാഴ്ച തന്ന കുറ്റപത്രം സമര്‍പ്പിക്കാനുള്ള അന്തിമ തയ്യാറെടുപ്പിലാണ് അന്വേഷക സംഘം. ദിലീപ് ജയിലിലായി 90 ദിവസം തികയുന്നതിനു മുന്‍പു തന്നെ കുറ്റപത്രം സമര്‍പ്പിക്കും. അതിനു മുന്‍പ് ജാമ്യം കിട്ടിയില്ലെങ്കില്‍ ദിലീപ് വിചാരണത്തടവുകാരനായി മാറുകയും ചെയ്യും.

Keywords: Dileep, Jail, Bail, Courtചെങ്ങന്നൂരില്‍ നടന്നത് ശൈശവ വിവാഹം തന്നെ, പൊലീസ് ഒതുക്കാന്‍ ശ്രമിച്ചെന്നും സംശയം

സ്വന്തം ലേഖകന്‍ ആലപ്പുഴ: ചെങ്ങന്നൂരില്‍ ശൈശവവിവാഹം നടന്നതായി കളക്ടറേറ്റില്‍ ചേര്‍ന്ന ശിശു സംരക്ഷണ അവലോകന യോഗം സ്ഥിരീകരിച്ചു. ഇതോടെ, രക്ഷിതാക്കള്‍ക്കെതിരേ നടപടിയുണ്ടാകുമെന്നു വ്യക്തമായി. നടപടിക്കായി പൊലീസ് നീക്കമാരംഭിച്ചിട്ടുണ്ടെന്ന് ജില്ലാ ചൈല്‍ഡ് ലൈന്‍ അധികൃതര്‍ വ്യക്തമാക്കി.  ചൈല്‍ഡ് ലൈന്‍ അധികൃതരാണ് ഇതു സംബന്ധിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഈ

രശ്മി നായരുടെ ഗര്‍ഭത്തിന്റെ ടീസര്‍ നെറ്റില്‍ ഹിറ്റ്

കൊച്ചി: നടിയും കിസ് ഒഫ് ലൗ നേതാവുമായ രശ്മി ആര്‍ നായര്‍ രണ്ടാമത്തെ കുഞ്ഞിന്റെ വരവറിയിച്ച് പുറത്തിറക്കിയ ടീസര്‍ നെറ്റില്‍ മണിക്കൂറുകള്‍ക്കകം ഹിറ്റായി. നിറവയറില്‍ കൈ ചേര്‍ത്ത് സംഗീതത്തിന്റെ അകമ്പടിയോടെയാണ് രശ്മിയുടെ ടീസര്‍. വീടിന്റെ പശ്ചാത്തലത്തിലാണ് ടീസര്‍ തയ്യാറാക്കിയിരിക്കുന്നത്. മണിക്കൂറുകള്‍ക്കം പതിനാറായിരത്തിലേറെ പേരാണ് വീഡിയോ കണ്ടത്.

കേരളത്തിന്റെ ദുഃഖമാതാവ് ഭവാനി ടീച്ചര്‍ മോര്‍ച്ചറിയില്‍ 'കാത്തുകിടക്കുന്നു', ബന്ധുക്കള്‍ക്ക് ഇനിയെങ്കിലും മനസ്സലിയുമോ...

കല്‍പ്പറ്റ: അറുപത്തിരണ്ടാം വയസ്സില്‍ ടെസ്റ്റ് ട്യൂബ് ശിശുവിന്റെ അമ്മയായി കേരളത്തിന്റെയാകെ അമ്മയായി മാറുകയും പിന്നീട് കുഞ്ഞ് ബക്കറ്റിലെ വെള്ളത്തില്‍ വീണു മരിച്ചപ്പോള്‍ എല്ലാവരുടെയും വേദനയായി മാറുകയും ചെയ്ത ഭവാനി ടീച്ചര്‍ (75) അന്തരിച്ചു. മൂവാറ്റുപുഴ സ്വദേശിയായ ഭവാനി ടീച്ചര്‍  കല്‍പറ്റയിലെ സ്വകാര്യ ആശുപത്രിയിലാണ് മരിച്ചത്. വയനാട്ടില്‍

ഇതാ കാലുകള്‍ക്ക് ലോകത്തില്‍ ഏറ്റവും നീളം കൂടിയ വനിത

കാലുകള്‍ക്ക് ലോകത്തിലേക്ക് ഏറ്റവും നീളം കൂടിയ വനിത ആരെന്ന ചോദ്യത്തിന് ഉത്തരം എകാതെറിന ലിസിന എന്ന്. റഷ്യയിലെ പെന്‍സില്‍ നിന്നുള്ള മോഡലാണ് എകാതെറിന. കാലുകള്‍ക്ക് നീളം കൂടിയ മോഡലെന്ന ഖ്യാതി നേരത്തേ തന്നെ എകാതെറിനയ്ക്കാണ്. ഇതിനു പുറമേയാണ് ഇപ്പോള്‍ നീളംകൂടിയ വ്യക്തിയെന്ന പെരുമയുംകൈവന്നെരിക്കുന്നത്. എകാതെറീനയുടെ ഇടതു

ഗുര്‍മീതിന്റെ കിടപ്പറയില്‍ നിന്നു സന്യാസിനിമാരുടെ ആശ്രമത്തിലേക്കു രഹസ്യ തുരങ്കം, എകെ 47 തോക്കിന്റെ വെടിയുണ്ട, പടക്ക ഫാക്ടറി... അന്തംവിട്ട് തിരച്ചില്‍ സംഘം

സിര്‍സ: ഗുര്‍മീത് റാം റഹിം സിംഗിന്റെ ആശ്രമത്തില്‍ ആള്‍ ദൈവത്തിന്റെ സ്വകാര്യ കിടപ്പറയില്‍ നിന്ന് സന്യാസിനിമാര്‍ താമസിക്കുന്ന ഇടത്തേയ്ക്ക് രഹസ്യ തുരങ്കം കണ്ടെത്തി. ദേര തലവന്‍ താമസിച്ചിരുന്ന 'ഗുഫ' യില്‍ നിന്നാമണ് 'സാധ്വി നിവാസ്' കെട്ടിടത്തിലേക്ക് തുരങ്കം കണ്ടെത്തിയത്. ഇവിടെനിന്ന് ആരുമറിയാതെ രാത്രിയിലും പകലും പെണ്‍കുട്ടികളെ

റാം റഹീമിന്റെ 1000 കോടിയുടെ സാമ്രാജ്യം പിടിച്ചടക്കാന്‍ മത്സരം തുടരുന്നു, ദത്തുപുത്രിയെ വെട്ടി മകന്‍ ജസ്മീത് മുന്നില്‍

അഭിനന്ദ് ന്യൂഡല്‍ഹി:  ദേരാ സച്ചാ സൗദ മേധാവി ഗുര്‍മിത് റാം റഹീം 20 വര്‍ഷത്തെ ജയിലില്‍ ശിക്ഷ ഏറ്റുവാങ്ങിയതു മുതല്‍, ആയിരം കോടിയിലേറെ ആസ്തിയുള്ള സാമ്രാജ്യത്തെ ആരു നയിക്കുമെന്ന ചോദ്യം ബാക്കിനില്ക്കുകയാണ്. റാം റഹീമിന്റെ 'ദത്തപുത്രി' മകള്‍ ഹണി പ്രീത് ഇന്‍സാന്‍ ഉള്‍പ്പെടെയുള്ള പല പേരുകളും


vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ ഇന്ന് ഉച്ചയ്ക്ക് വിധി, പ്രതീക്ഷയോടെ ദിലീപും ഉറ്റവരും, കുറ്റപത്രം സമര്‍പ്പിക്കാനുള്ള അവസാനവട്ട ഒരുക്കത്തില്‍ അന്വേഷക സംഘം