ഗുവാഹത്തി: ഇന്ത്യ-ഓസ്ട്രേലിയ രണ്ടാം ട്വന്റി20യില്‍ ഇന്ത്യയെ എട്ടു വിക്കറ്റിന് ഓസ്ട്രേലിയ തോല്‍പ്പിച്ചു. മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയ...
ഗുവാഹത്തി: ഇന്ത്യ-ഓസ്ട്രേലിയ രണ്ടാം ട്വന്റി20യില്‍ ഇന്ത്യയെ എട്ടു വിക്കറ്റിന് ഓസ്ട്രേലിയ തോല്‍പ്പിച്ചു. മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇതോടെ രണ്ടു ടീമുകളും ഒപ്പത്തിനൊപ്പമായി. അതോടെ മൂന്നാം മത്സരം ഇരുടീമുകള്‍ക്കും നിര്‍ണ്ണായകമാണ്.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 19.5 ഓവറില്‍ എല്ലാവരും പുറത്തായി. ജാസന്‍ ബെഹ്റന്ഡോഫിനാണ് ഇന്ത്യയെ വരിഞ്ഞുകെട്ടിയത്. നാലു വിക്കറ്റാണ് ജാസന്‍ വീഴ്ത്തിയത്.
ആദ്യ ഓവറില്‍ തന്നെ രോഹിതിനെയും ക്യാപ്റ്റന്‍ വിരാട് കോഹി ലിയെയും ജാസന്‍ മടക്കി. പിന്നാലെ മനീഷ് പാണ്ഡെയും ശിഖര്‍ ധവാനും ജാസനു മുന്നില്‍ കീഴടങ്ങിയതോടെ ഇന്ത്യന്‍ നിര തകര്‍ച്ചയിലേക്കു നീങ്ങി.
ഏഴു പേരാണ് ഇന്ത്യന്‍ നിരയില്‍ രണ്ടക്കം കടക്കാതെ പുറത്തായത്. കേദാറും ഹര്‍ദിക്കുമാണ് കുറച്ചെങ്കിലും പിടിച്ചുനിന്നത്.
COMMENTS