രാജ്യം കണ്ടതില്‍ ഏറ്റവും ഭീകരമായ ആക്രണത്തിനു പിന്നില്‍ അല്‍ക്വയ്ദ ബന്ധമുള്ള അല്‍ഷബാബ് ഭീകരരാണെന്നാണ് കരുതുന്നത്. സഫാരി ഹോട്ടലിനു പുറത്ത...
രാജ്യം കണ്ടതില്‍ ഏറ്റവും ഭീകരമായ ആക്രണത്തിനു പിന്നില്‍ അല്‍ക്വയ്ദ ബന്ധമുള്ള അല്‍ഷബാബ് ഭീകരരാണെന്നാണ് കരുതുന്നത്. സഫാരി ഹോട്ടലിനു പുറത്ത് പാര്‍ക്കു ചെയ്തിരുന്ന സ്ഫോടകവസ്തുക്കള്‍ നിറച്ച ലോറി പൊട്ടിത്തെറിക്കുകയായിരുന്നു. രണ്ടു മണിക്കൂറിനുശേഷം മെഡിന ജില്ലയിലും സമാന സ്ഫോടനമുണ്ടാവുകയായിരുന്നുമൊഗാദിഷു: സൊമാലിയയില്‍ തലസ്ഥാനമായ മൊഗാദിഷുവില്‍ ഇരട്ട സ്ഫോടനങ്ങളില്‍ മരിച്ചവരുടെ എണ്ണം 190 ആയി. ഇരുനൂറിലേറെ പേര് പരിക്കേറ്റ് ആശുപത്രികളിലാണ്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ട്.
രാജ്യം കണ്ടതില്‍ ഏറ്റവും ഭീകരമായ ആക്രണത്തിനു പിന്നില്‍ അല്‍ക്വയ്ദ ബന്ധമുള്ള അല്‍ഷബാബ് ഭീകരരാണെന്നാണ് കരുതുന്നത്. സഫാരി ഹോട്ടലിനു പുറത്ത് പാര്‍ക്കു ചെയ്തിരുന്ന സ്ഫോടകവസ്തുക്കള്‍ നിറച്ച ലോറി പൊട്ടിത്തെറിക്കുകയായിരുന്നു. രണ്ടു മണിക്കൂറിനുശേഷം മെഡിന ജില്ലയിലും സമാന സ്ഫോടനമുണ്ടാവുകയായിരുന്നു.
സര്‍ക്കാര്‍ ഓഫീസുകളും റസ്റ്റോറന്റുകളും വന്‍ കെട്ടിടങ്ങളും സ്ഥിതിചെയ്യുന്നിടത്താണ് സഫാരി ഹോട്ടല്‍. മൊഗാദിഷുവില്‍ നിന്ന് 50 കിലോ മീറ്റര്‍ അകലെ ബാരി ഇര് നഗരം അല്‍ഷബാബ് ഭീകരര്‍ പിടിച്ചെടുത്തതിനു പിന്നാലെയാണ് ഈ സ്ഫോടനമെന്നതും ശ്രദ്ധേയമാണ്.
ബാരി ഇര് നഗരത്തിലുണ്ടായിരുന്ന സര്‍ക്കാര്‍സേന പിന്‍വാങ്ങിയതിനെ തുടര്‍ന്നാണ് ഭീകരര്‍ ആധിപത്യം സ്ഥാപിച്ചത്. തന്ത്രപ്രധാന കാരണങ്ങളാലാണ് ബാരിഇറില് നിന്നു പിന്വാങ്ങിയതെണെന്നാണ് സേന പറയുന്നത്.
പ്രസിഡന്റ് മൊഹമ്മദ് അബ്ദുല്ല മുഹമ്മദ് രാജ്യത്ത് മൂന്നു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. 'ദേശീയ ദുരന്തം' എന്നാണ് സംഭവത്തെ പ്രധാനമന്ത്രി ഹസ്സന് അലി ഖൈര്‍ വിശേഷിപ്പിച്ചത്.
Twin blasts in Somalia's capital Mogadishu killed 190. More than 200 people are in hospital with injuries. The death toll is likely to rise further.
The al Qaeda terroristis believed to be behind the worst terror attack. The explosive lorry was parked outside the safari hotel. Two hours later, the Medina district had a similar blast.
Keywords: Mogadishu, Twin blasts, Somalia, capital, Mogadishu,
al Qaeda, terrorist, explosive lorry , Medina district
COMMENTS