BREAKING NEWS
Search

അധാറിനെതിരേ സുപ്രീം കോടതിയില്‍ പോയ മമതാ ബാനര്‍ജിക്ക് കോടതിയുടെ രൂക്ഷവിമര്‍ശനം, നിയമത്തിന് അതീതയല്ലെന്ന് ഓര്‍ക്കണമെന്ന മുന്നറിയിപ്പും

സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: ആധാര്‍ നടപ്പാക്കുന്നത് ചോദ്യം ചെയ്ത് ഹര്‍ജി സമര്‍പ്പിച്ച പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് സുപ്രീം കോടതിയുടെ രൂക്ഷവിമര്‍ശനം.

കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന നിയമം ചോദ്യം ചെയ്യാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ലെന്നും മമതാ ബാനര്‍ജി നിയമത്തിന് അതീതയാകുന്നത് എങ്ങനെയെന്നും സുപ്രീം കോടതി ചോദിച്ചു

മമതയ്ക്ക് വ്യക്തി എന്ന നിലക്ക് ആധാറിനെ ചോദ്യം ചെയ്ത് കോടതിയെ സമീപിക്കാം. എന്നാല്‍, സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധാനം ചെയ്ത് മമത സുപ്രീം കോടതിയെ സമീപിച്ചത് ശരിയായില്ലെന്ന് കോടതി പറഞ്ഞു.

മൊബൈല്‍ സിം കാര്‍ഡുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനും രാജ്യത്തെ എല്ലാ ക്ഷേമപദ്ധതികളെയും ആധാറുമായി ബന്ധിപ്പിക്കുന്നതിനും കേന്ദ്രസര്‍ക്കാര്‍ കൈക്കൊണ്ട തീരുമാനത്തിനെതിരേയാണ് മമത സുപ്രീം കോടതിയെ സമീപിച്ചത്.

തന്റെ ഫോണ്‍ കണക്ഷന്‍ റദ്ദാക്കിയാലും ആധാറുമായി മൊബൈല്‍ നമ്പര്‍ ബന്ധിപ്പിക്കില്ലെന്ന് മമത പ്രഖ്യാപിച്ചിരുന്നു.

മൊബൈല്‍ സിം കാര്‍ഡുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന നിയമം പാര്‍ലമെന്റ് പാസ്സാക്കിയതാണ്. പാര്‍ലമെന്റ് പാസ്സാക്കിയ ഒരു നിയമം പാലിക്കില്ലെന്ന് സംസ്ഥാനത്തിന് എങ്ങനെ പറയാനാവും. അതു തെറ്റായ കീഴ് വഴക്കമല്ലേയെന്നും കോടതി ചോദിച്ചു.

ആധാര്‍ വിഷയത്തില്‍ വിയോജിപ്പുണ്ടെങ്കില്‍ മമതയ്ക്ക് വ്യക്തിപരമായി കോടതിയെ സമീപിക്കാമെന്നും ബംഗാള്‍ സര്‍ക്കാരിന്റെ പേരിലുള്ള ഹര്‍ജി അനുവദിക്കാനാവില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.







vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “അധാറിനെതിരേ സുപ്രീം കോടതിയില്‍ പോയ മമതാ ബാനര്‍ജിക്ക് കോടതിയുടെ രൂക്ഷവിമര്‍ശനം, നിയമത്തിന് അതീതയല്ലെന്ന് ഓര്‍ക്കണമെന്ന മുന്നറിയിപ്പും