Search

അമേരിക്കയെ വിറപ്പിച്ചത് സ്റ്റീഫന്‍ പഡോക്ക് എന്ന 64 കാരന്‍, ചോരപ്പുഴയ്ക്കു പിന്നിലെ ലക്ഷ്യം തിരഞ്ഞ് പൊലീസ്, 62 കാരിയായ പങ്കാളിയും പിടിയില്‍

സ്റ്റീഫന്‍ പഡോക്ക്

എം. രാഖി/വാഷിംഗ്ടണ്‍

അമേരിക്കയെ ചോരയില്‍ മുക്കിയ അക്രമി
സ്റ്റീഫന്‍ പഡോക്ക് എന്ന 64 കാരനാണെന്നു പൊലീസ് തിരിച്ചറിഞ്ഞു. ഇയാള്‍ എന്തിനാണ് ചൂതാട്ട കേന്ദ്രത്തില്‍ ഇത്രയും വലിയൊരു കൂട്ടക്കുരുതി നടത്തിയതെന്നു കണ്ടെത്താനുള്ള് അന്വേഷണത്തിലാണ് പൊലീസ്.

സ്റ്റീഫന്‍ പഡോക് 34 റൗണ്ടാണ് വെടിയുതിര്‍ത്തത്. അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വെടിവയ്പ്പ് സംഭവമാണിത്. കഴിഞ്ഞ വര്‍ഷം ഒര്‍ലാന്റോയില്‍ സമാനമായ സംഭവത്തില്‍ 49 പേര്‍ കൊല്ലപ്പെട്ടിരുന്നു.

സ്റ്റീഫന്‍ പഡോക്കിന്റെ പങ്കാളി മരിലൂ ഡാന്‍ലി


പഡോക്കിന്റെ തോക്കില്‍ നിന്നുള്ള വെടിയേറ്റ് 50 പേര്‍ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരുമെന്ന് ഉറപ്പാണ്. 400ലേറെ പേരാണ് പരിക്കേറ്റ് ആശുപത്രിയിലുള്ളത്. ഇതില്‍ നൂറോളം പേര്‍ വെടിയേറ്റവും മുന്നുറോളം പേര്‍ കെട്ടിടത്തിനു മുകളില്‍നിന്നു താഴെ ചാടിയും തിക്കിലും തിരക്കിലും ചവിട്ടേറ്റു വീണവരും മറ്റുമാണ്. നാല്പതിനായിരത്തോളം പേരാണ് സംഭവസ്ഥലത്തുണ്ടായിരുന്നത്.

ലാസ് വെഗാസില്‍ നിന്ന് നൂറു കിലോ മീറ്റര്‍ അകലെ അരിസോണ അതിര്‍ത്തിയിലെ മെസ്‌ക്വിറ്റിലായിരുന്നു പഡോക് താമസം. സ്റ്റീഫന്‍ പഡോക്കിന്റെ സഹോദരന്‍ എറിക് പഡോക് പറഞ്ഞത്, സ്റ്റീഫന് ഇങ്ങനെയൊരു കൃത്യം ചെയ്യാന്‍ കഴിയുമെന്നു തോന്നുന്നില്ലെന്നാണ്. ഞങ്ങളെല്ലാവരും ഞെട്ടിത്തരിച്ചിരിക്കുകയാണ്. എന്താണ് സഹോദരനു സംഭവിച്ചതെന്ന് ഒരു പിടിയുമില്ലെന്നാണ് എറിക് പറയുന്നത്.


ഇതേസമയം, സ്റ്റീഫന്‍ പഡോക് താമസിച്ച ഹോട്ടല്‍ മുറിയില്‍ നിന്ന് മറ്റു ചില ആയുധങ്ങളും കണ്ടുകിട്ടിയാതായി പൊലീസ് സ്ഥിരീകരിച്ചു. ഇതോടെ, ഇയാള്‍ക്ക് മറ്റേതെങ്കിലും അക്രമി സംഘങ്ങളുമായോ ഭീകര സംഘടകളുമായോ ബന്ധമുണ്ടായിരുന്നോ എന്നും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഏതെങ്കിലും ഭീകരസംഘടന ഇയാളെ വിലയ്‌ക്കെടുത്തോ എന്നതാണ് സംശയം.

സ്റ്റീഫന്‍ പഡോക്കിന്റെ പങ്കാളി മരിലൂ ഡാന്‍ലി (62)യെയും പൊലീസ് പിടികൂടിയിട്ടുണ്ട്. ഇവരുടെ വീട്ടിലും തിരച്ചില്‍ നടക്കുകയാണ്. ഇന്‍ഡോനേഷ്യയില്‍ നിന്ന് ഓസ്‌ട്രേലിയയില്‍ എത്തുകയും അവിടെനിന്ന് അമേരിക്കയില്‍ കുടിയേറുകയും ചെയ്തതാണ് മരിലൂ എന്നാണ് അറിയുന്നത്.


Keywords: US Firing, Steaphen Paddock, Las Vegas Firing, Casino Firing

അമേരിക്കയില്‍ കാസിനോയില്‍ വെടിവയ്പ്പ്, മരണം 50 ആയി, നാനൂറോളം പേര്‍ക്ക് പരിക്ക്, അക്രമിയെ പൊലീസ് വധിച്ചു

ഹിസ്ബുള്‍ മുജാഹിദ്ദീനെ അമേരിക്ക ഭീകര സംഘടനയായി പ്രഖ്യാപിച്ചു, കശ്മീരിലെ ഭീകരതയുടെ നടുവൊടിയും

http://www.vyganews.com/2017/08/hizbul-mujahideen-declared-terrorist.htmlvyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “അമേരിക്കയെ വിറപ്പിച്ചത് സ്റ്റീഫന്‍ പഡോക്ക് എന്ന 64 കാരന്‍, ചോരപ്പുഴയ്ക്കു പിന്നിലെ ലക്ഷ്യം തിരഞ്ഞ് പൊലീസ്, 62 കാരിയായ പങ്കാളിയും പിടിയില്‍