സ്വന്തം ലേഖകന്‍ തിരുവനന്തപുരം: സോളാര്‍ കേസിലെ പ്രതികളെയും കാഴ്ചക്കാരെയുമെല്ലാം രാഹുല്‍ ഗാന്ധി ഡല്‍ഹിക്കു വിളിപ്പിച്ചതോടെ കോണ്‍ഗ്രസ് പാ...
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സോളാര്‍ കേസിലെ പ്രതികളെയും കാഴ്ചക്കാരെയുമെല്ലാം രാഹുല്‍ ഗാന്ധി ഡല്‍ഹിക്കു വിളിപ്പിച്ചതോടെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ശുദ്ധികലശമുണ്ടാകുമോ എന്നാണ് എല്ലാവരും കാത്തിരിക്കുന്നത്.73കാരനായ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മുതല്‍ താഴേയ്ക്ക് ഒരുപാട് നേതാക്കള്‍ മാനഭംഗം മുതല്‍ ലൈംഗിക സുഖം കൈക്കൂലിയായി വാങ്ങിയതുവരെയുള്ള കേസിലാണ് പെട്ടിരിക്കുന്നത്.
ഇതിനിടെ, മാന്യതയുടെ മുഖം മാത്രം സ്വന്തമായുള്ള മലയാളിയായ ദേശീയ നേതാവിന്റെ മകനെ കൂടി സരിത മാഫിയയ്ക്കു വേണ്ടി തന്നെ കൂട്ടിക്കൊടുത്ത ആളായി ചിത്രീകരിച്ചതോടെ ആര്‍ക്കും രക്ഷയില്ലാത്ത സ്ഥിതിയായിരിക്കുകയാണ്. എ ക്കാരും ഐക്കാരുമെല്ലാം കൂട്ടത്തോടെ പെട്ടുപോയിരിക്കുകയാണ്. തത്കാലം ഈ മാനക്കേടിലൊന്നും പെടാതെ നില്‍ക്കുന്നത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാത്രമാണ്.
സോളാര്‍ കമ്മിഷന് റിപ്പോര്‍ട്ടും ഉമ്മന്‍ ചാണ്ടിക്കും മുന്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമെതിരായ കേസെടുക്കലുമെല്ലാം ദേശീയ തലത്തില്‍ തന്നെ മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായിരിക്കുകയാണ്. ഇതാണ് കോണ്‍ഗ്രസ് നേതൃത്വത്തെ വിഷമവൃത്തത്തിലാക്കിയത്.
ജുഡിഷ്യല്‍ കമ്മിഷന് റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ അംഗീകരിച്ച് സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചതോടെ ശക്തമായ നടപടിയെടുത്ത് മുഖം രക്ഷിക്കാന്‍ നേതൃത്വം നിര്‍ബന്ധിതമായിരിക്കുകയാണ്. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ നിയമിച്ച കമ്മിഷനാണ് അദ്ദേഹത്തെ ലൈംഗിക സുഖം കൈക്കൂലിയായി വാങ്ങിയ ആളാണെന്നു വിളിച്ചുപറഞ്ഞിരിക്കുന്നത്.
സോളാര്‍ കേസില്‍ നേതാക്കള്‍ പരസ്യപ്രതികരണം നടത്തുന്നതിന് ഹൈക്കമാന്‍ഡ് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ചാനല്‍ ചര്‍ച്ചകളിലും മറ്റും പോയിരുന്നു പാര്‍ട്ടിയെ കൂടുതല്‍ മാനം കെടുത്താതിരിക്കാന്‍ കൂടിയാണ് ഈ നടപടി.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി, കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസ്സന്, മുന്‍ അധ്യക്ഷന്‍ വി.എം സുധീരന് എന്നിവരെയാണ് രാഹുല്‍ ഗാന്ധി വിളിപ്പിച്ചിരിക്കുന്നത്.
കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്കിനോട് ഈ വിഷയത്തില്‍ റിപ്പോര്‍ട്ട് കൊടുക്കാനും രാഹുല്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ചര്‍ച്ചയില്‍ മുതിര്‍ന്ന നേതാവ് എ.കെ ആന്റണിയും പങ്കെടുക്കും.
വെള്ളിയാഴ്ചയാണ് കേരള നേതാക്കളുമായി രാഹുല്‍ ചര്‍ച്ച വച്ചിരിക്കുന്നത്. ഇതിനു മുന്‍പു തന്നെ കേരള നേതാക്കള്‍ എകെ ആന്റണിയുമായി ചര്‍ച്ച നടത്തുന്നുണ്ട്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഡല്‍ഹിയില്‍ എത്തിയിട്ടുണ്ട്. അദ്ദേഹവുമായി രാഹുല്‍ ഗാന്ധി ഇന്നു കൂടിക്കാഴ്ച നടത്താനും സാദ്ധ്യതയുണ്ട്. എ.കെ ആന്റണിയുമായി ചെന്നിത്തല കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്.
ഇതേസമയം, സോളാര്‍ വിഷയത്തില്‍ മുങ്ങിയതോടെ, കെ.പി.സി.സി ഭാരവാഹി പട്ടികയ്ക്ക് അന്തിമരൂപം നല്കുന്ന നടപടിയും എങ്ങുമെത്താതെ കിടക്കുകയാണ്. ഇതും സംഘടനാ തലത്തില്‍ വലിയ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
Keywords: Oommen Chandy, Rahul Gandhi, AK Antony
COMMENTS