തിരുവനന്തപുരം: സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉത്തരവാദിയെന്ന് സോളാര്‍ കമ്മിഷന് അന്വേഷണ റിപ്പോര്‍ട്ട്. അന്നത്തെ ആഭ്യന്...
തിരുവനന്തപുരം: സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉത്തരവാദിയെന്ന് സോളാര്‍ കമ്മിഷന് അന്വേഷണ റിപ്പോര്‍ട്ട്. അന്നത്തെ ആഭ്യന്തര-വിജിലന്‍സ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പൊലീസില്‍ സ്വാധീനം ചെലുത്തി ഉമ്മന്‍ ചാണ്ടിയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ടില്‍ പരാമര്‍ശം.
സോളാര്‍ കേസ് അന്വേഷിച്ച ജസ്റ്റിസ് ശിവരാജന് കമ്മിഷന് റിപ്പോര്‍ട്ടിനെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയനാണ് മാധ്യമങ്ങളോട് വിശദീകരിച്ചത്.
ഉമ്മന്‍ ചാണ്ടിക്കെതിരെ വിജിലന്‍സ് അന്വേഷണവും തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെ ക്രിമിനല്‍ കേസ് എടുക്കാനും കമ്മിഷന് ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഉമ്മന്‍ ചാണ്ടിക്കെതിരായ വിജിലന്‍സ് കേസ് പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും. ഐജി പത്മകുമാര്‍, ഡിവൈഎസ്പി ഹരികൃഷ്ണന് എന്നിവര്‍ക്കെതിരെ കേസെടുക്കും. ഹരികൃഷ്ണനെതിരെ വകുപ്പുതല നടപടിയും സ്വീകരിക്കും.
ആര്യടന്‍ മുഹമ്മദിനെതിരെ വിജിലന്‍സ് കേസെടുക്കും. ഉമ്മന്‍ ചാണ്ടിയെ രക്ഷിക്കാന്‍ ശ്രമിച്ച കോണ്‍ഗ്രസ് നേതാക്കളായ തമ്പാനൂര്‍ രവി, ബെന്നി ബഹനാന് എന്നിവര്‍ക്കെതിരെയും കേസെടുക്കും.
സരിതയുടെ കത്തില്‍ പരാമര്‍ശിക്കുന്ന നേതാക്കള്‍ക്കെതിരെ മാനഭംഗത്തിനും കേസെടുക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

COMMENTS