BREAKING NEWS
Search

ഗായിക ഹര്‍ഷിത ദഹിയയെ അജ്ഞാത സംഘം വെടിവച്ചുകൊലപ്പെടുത്തി

ന്യൂഡല്‍ഹി: ഹരിയാനയിലെ പ്രശസ്ത ഗായിക ഹര്‍ഷിത ദഹിയയെ (22) വെടിയേറ്റു മരിച്ചു. പാനിപ്പത്തില്‍ ഒരു പരിപാടിയില്‍ പങ്കെടുത്തു മടങ്ങുമ്പോഴാണ് അജ്ഞാത സംഘം വെടിവച്ചുകൊലപ്പെടുത്തിയത്. ചൊവ്വാഴ്ച വൈകിട്ട് 4.15 ഓടെയാണ് സംഭവം.

കാറിലെത്തിയ അക്രമികള്‍ ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. കാറില്‍ ഹര്‍ഷിതയ്ക്കു പുറമെ ഒരു ഗായകനും സഹായിയായ പെണ്‍കുട്ടിയുമാണ് ഉണ്ടായിരുന്നത്.

കാറിലെത്തിയ യുവാക്കള്‍ കാറില്‍ നിന്ന് ഗായകനെയും സഹായിയേയും പുറത്തേയ്ക്കു ബലം പ്രയോഗിച്ച് പിടിച്ചിറക്കിയ ശേഷം നിറയൊഴിക്കുകയായിരുന്നു. അഞ്ചു തവണ വെടിവച്ച ശേഷം സംഘം കടന്നുകളഞ്ഞു.

സോനാപ്പത്ത് ജില്ലയിലെ നഹ്‌റ-നഹ്‌റി സ്വദേശിനിയ ഹര്‍ഷിത ഇപ്പോള്‍ താമസിക്കുന്നത് ഡല്‍ഹിയിലെ നരാലയിലാണ്. ഹര്‍ഷിതയ്ക്കു വധഭീഷണി ലഭിച്ചികുന്നെന്നും ഫേസ്ബുക്കിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയിട്ടുണ്ടായിരുന്നു എന്നുമാണ് വിവരം.

പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കൊലയാളികളെ കുറിച്ചോ കൊലപാതകത്തിനു പിന്നിലെ കാരണങ്ങളെ കുറിച്ചോ വ്യക്തമല്ലെന്ന് ജില്ലാ പൊലീസ് മേധാവി രാഹുല്‍ ശര്‍മ്മ അറിയിച്ചു.

Tags: Singer, HarshitaDahiya, Murder, Crime, Police



vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ ഗായിക ഹര്‍ഷിത ദഹിയയെ അജ്ഞാത സംഘം വെടിവച്ചുകൊലപ്പെടുത്തി