പാലാ: അറുപത്തിയൊന്നാമത് സംസ്ഥാന സ്കൂള്‍ കായികമേളയില്‍ കഴിഞ്ഞ വര്‍ഷം പിന്നാക്കം പോയ എറണാകുളം ഇക്കുറി പാലക്കാടില്‍ നിന്നു കിരീടം പിടിച്ച...
പാലാ: അറുപത്തിയൊന്നാമത് സംസ്ഥാന സ്കൂള്‍ കായികമേളയില്‍ കഴിഞ്ഞ വര്‍ഷം പിന്നാക്കം പോയ എറണാകുളം ഇക്കുറി പാലക്കാടില്‍ നിന്നു കിരീടം പിടിച്ചെടുത്തു.
35 സ്വര്‍ണവും 258 പോയിന്റുമായി എറണാകുളം ജില്ല കിരീടം നേടിയത്. സ്കൂളുകളില്‍ ഏറ്റവുമധികം പോയിന്റ് നേടിയത് (75) കോതമംഗലം മാര്‍ ബേസില്‍ സ്കൂളാണ്.
184 പോയിന്റുമായി പാലക്കാട് രണ്ടാം സ്ഥാനത്തും 110 പോയിന്റുമായി കോഴിക്കോട് മൂന്നാം സ്ഥാനത്തുമെത്തി. എന്നാല്‍, കോഴിക്കോട് ജില്ലയിലെ പുല്ലൂരാംപാറ സെന്റ് ജോസഫ്സ് സ്കൂളുകളാണ് (63 പോയിന്റ്) സ്കൂള്‍ ഇനത്തില്‍ രണ്ടാമതെത്തിയത്. 57 പോയിന്റുമായി പാലക്കാട് പറളി സ്കൂള്‍ മൂന്നാമതെത്തി.
COMMENTS