BREAKING NEWS
Search

ഉമ്മന്‍ ചാണ്ടിയുടെ ചൂഷണം അന്വേഷണ ഉദ്യോഗസ്ഥന്‍ എ. ഹേമചന്ദ്രനോട് പറഞ്ഞിരുന്നു, വീഡിയോ പ്രചരിപ്പിച്ചത് എഡിജിപി പത്മകുമാറിന്റെ സഹായത്തോടെ, ക്രെഡിബിലിറ്റി ഇല്ലെന്നു പറഞ്ഞ ജസ്റ്റിസ് കമാല്‍ പാഷ ടീം സോളാറിന്റെ ഉപഭോക്താവ്, മുഖ്യമന്ത്രിക്കുളള കത്തില്‍ സരിത

തിരുവനന്തപുരം: സോളാര്‍ക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ എ. ഹേമചന്ദ്രനോട് ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ ചൂഷണം ചെയ്‌തെന്നു പറഞ്ഞിരുന്നു എന്നും എന്നാല്‍, അന്വേഷണ പരിധിയില്‍ വരുന്നതല്ലെന്നു പറഞ്ഞ് ഒഴിയുകയായിരുന്നെന്ന് സരിത എസ്. നായര്‍. മുഖ്യമന്ത്രി പിണറായി വിജയനെഴുതിയ കത്തിലാണ് സരിത ഇക്കാര്യം പറയുന്നത്.

തന്റെ ലാപ്‌ടോപ്പിലുണ്ടായിരുന്ന നഗ്നചിത്രം പ്രചരിപ്പിച്ചത് എഡിജിപി പത്മകുമാറിന്റെ സഹായത്തോടെയായിരുന്നെന്നും സരിത ആരോപിച്ചു.

സരിതയ്ക്ക് ക്രെഡിബിലിറ്റിയില്ലെന്ന്  ഉത്തരവില്‍ പറഞ്ഞ ജസ്റ്റിസ് കമാല്‍ പാഷയെയും കത്തില്‍ സരിത പരാമര്‍ശിക്കുന്നുണ്ട്. കമാല്‍ പാഷ ടീം സോളാറിന്റെ ഗുണഭോക്താവായിരുന്നെന്നും തനിക്ക് ഗുഡ് സര്‍ട്ടിഫിക്കറ്റ് തന്നയാളാണെന്നും സരിത പറയുന്നു.

പ്രൊജക്ടറുകള്‍ക്കും പണത്തിനും വേണ്ടി ആര്‍ക്കും വഴങ്ങിയിട്ടില്ല. എന്നാല്‍, സമ്മതമില്ലാതെയാണ് ഭരണത്തിലിരുന്നവര്‍ ശരീരികമായി ഉപയോഗിച്ചത്. ഒടുവില്‍ താന്‍ മാത്രം ബലിയാടായെന്നും സരിതയുടെ കത്തിലുണ്ട്.

എം.എന്‍.ആര്‍.ഇ, അനര്‍ട്ട് എന്നിവയുടെ അംഗീകാരം നല്‍കാന്‍ ഉമ്മന്‍ ചാണ്ടി ഏഴു കോടി രൂപ ആവശ്യപ്പെട്ടു. ഒരു കോടി പത്തുലക്ഷം രൂപ ഡല്‍ഹിയില്‍ എത്തിച്ചു. മുപ്പത് ലക്ഷം രൂപ തോമസ് കുരുവിള വഴി തിരുവനന്തപുരത്തും നല്‍കി.

പണം വാങ്ങിയ ഉമ്മന്‍ ചാണ്ടി പ്രതിയായില്ലെന്നും സര്‍ക്കാരിലെ ഭൂരിഭാഗം പേരും പ്രതിയാകും എന്നതിനാല്‍ പൊലീസും ജുഡിഷ്യറിയും ഒത്തുകളിക്കുകയായിരുന്നെന്നും സരിത കത്തില്‍ ആരോപിക്കുന്നുണ്ട്.

പരാതിയിലുള്ള കാര്യങ്ങള്‍  അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ  നിയോഗിക്കണമെന്നും സരിത കത്തില്‍ അഭ്യര്‍ത്ഥിക്കുന്നു.


Tags: SarithaNair, SolarCase, Police, OommenChandy, Kerala, Politics



vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ ഉമ്മന്‍ ചാണ്ടിയുടെ ചൂഷണം അന്വേഷണ ഉദ്യോഗസ്ഥന്‍ എ. ഹേമചന്ദ്രനോട് പറഞ്ഞിരുന്നു, വീഡിയോ പ്രചരിപ്പിച്ചത് എഡിജിപി പത്മകുമാറിന്റെ സഹായത്തോടെ, ക്രെഡിബിലിറ്റി ഇല്ലെന്നു പറഞ്ഞ ജസ്റ്റിസ് കമാല്‍ പാഷ ടീം സോളാറിന്റെ ഉപഭോക്താവ്, മുഖ്യമന്ത്രിക്കുളള കത്തില്‍ സരിത