ദക്ഷിണേന്ത്യയിലെ ഗാനകോകിലം എസ്. ജാനകി സംഗീതജീവിതത്തിനു വിരാമമിടുന്നു. സാധാരണ ജീവിതം നയിക്കാന്‍ വേണ്ടിയാണ് തന്റെ മാന്ത്രിക ശബ്ദം കൊണ്ട് സം...
ദക്ഷിണേന്ത്യയിലെ ഗാനകോകിലം എസ്. ജാനകി സംഗീതജീവിതത്തിനു വിരാമമിടുന്നു. സാധാരണ ജീവിതം നയിക്കാന്‍ വേണ്ടിയാണ് തന്റെ മാന്ത്രിക ശബ്ദം കൊണ്ട് സംഗീത സ്നേഹികളെ ആനന്ദിപ്പിച്ച പ്രിയ ഗായിക ഇത്തരമൊരു തീരുമാനമെടുത്തത്.
മൈസൂരുവില്‍ ഒക്ടോബര്‍ 28 നടക്കുന്ന ചടങ്ങിനു ശേഷം സിനിമയിലും പൊതുപരിപാടികളിലും സംഗീതപരിപാടികളിലും എസ്. ജാനകി പാടില്ല. മലയാളിയായ മനു ബി. മേനോന് നേതൃത്വം നല്കുന്ന സ്വയംരക്ഷണ ഗുരുകുലം, എസ്. ജാനകി ചാരിറ്റബിള്‍ ട്രസ്റ്റ് എന്നിവ ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
പത്തുകല്പനകള് എന്ന ചിത്രത്തിനു വേണ്ടിയാണ് മലയാളത്തില്‍ എസ്. ജാനകി ഒടുവില്‍ പാടിയത്. അതിനു ശേഷം സംഗീത ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതാണ്. എന്നാല്‍, സംഘാടകരുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് പരിപാടിയില്‍ പങ്കെടുക്കാന്‍ സമ്മതിച്ചതെന്ന് അവര്‍ പറഞ്ഞു.
സ്വന്തക്കാരെ പോലെയാണ് മലയാളികള്‍. ജീവനുള്ള കാലം വരെ മലയാളിത്തില്‍ പാടിയ ഗാനങ്ങള്‍ താനോര്ക്കുമെന്നും എസ്. ജാനകി പറഞ്ഞു.
Tags: S.Janaki, Music, Malayalam, Songs

COMMENTS