തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിയെ രക്ഷിക്കാന്‍ നടക്കുന്ന നീക്കത്തിന്റെ ഭാഗമായി, അദ്ദേഹത്തിന്റെ ഭൂമി കൈയേറ്റ വിഷയത്തില്‍ റവന്യൂ വകുപ...
തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിയെ രക്ഷിക്കാന്‍ നടക്കുന്ന നീക്കത്തിന്റെ ഭാഗമായി, അദ്ദേഹത്തിന്റെ ഭൂമി കൈയേറ്റ വിഷയത്തില്‍ റവന്യൂ വകുപ്പിന്റെ നിലപാട് തീരുമാനിക്കുന്ന വകുപ്പിന്റെ അധിപന് താന്‍ തന്നെയാണെന്ന് മന്ത്രി ഇ ചന്ദ്രശേഖരന്.
ഈ വിഷയത്തില്‍ അഡ്വക്കേറ്റ ജനറലിന്റെ നിലപാടിനെതിരെ രൂക്ഷ വിമര്‍ശനമാണ് മന്ത്രി ചന്ദ്രശേഖരന് ഉന്നയിച്ചിരിക്കുന്നത്. റവന്യൂ വിഷയങ്ങള്‍ ആരുടേയും തറവാട്ട് സ്വത്തല്ലെന്നും ആര് ഹാജരാവണം എന്ന് തീരുമാനിക്കാനുള്ള അവകാശം തനിക്കാണെന്നും സുധാകര പ്രസാദ് പറഞ്ഞിരുന്നു. ഇതാണ് മന്ത്രിയെ ചൊടിപ്പിച്ചത്.
താന്‍ കൊടുത്ത കത്തിന് എജി മറുപടി തന്നില്ല. ഇങ്ങനെയാണോ പ്രതികരിക്കേണ്ടതെന്ന് അഡ്വക്കേറ്റ് ജനറല്‍ ആലോചിക്കണം. എജിയുടെ ഈ നിലപാടിന് മറുപടി പറയാന്‍ തന്റെ സംസ്കാരം അനുവദിക്കുന്നില്ലെന്നും മന്ത്രി തുറന്നടിച്ചു.
ഈ വിഷയത്തില്‍ കോടതിയില്‍ എന്ത് നിലപാടെടുക്കണമെന്ന് തീരുമാനിക്കുന്നത് എജിയായിരിക്കാം. പക്ഷേ, റവന്യൂ വകുപ്പിന്റെ നിലപാട് വകുപ്പാണ് തീരുമാനിക്കുന്നത്. ആ വകുപ്പിന്റെ അധിപന് താനാണ്. ഈ വിഷയത്തില്‍ അഡിഷണല്‍ എജി തന്നെ വാദിക്കണമെന്ന നിലപാടാണ് തനിക്കും സിപി ഐക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
വിഷയത്തില്‍ റവന്യൂ മന്ത്രിക്ക് പിന്തുണയുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും രംഗത്തെത്തിയിരുന്നു. കേസില്‍ അഡിഷണല്‍ അഡ്വക്കേറ്റ് ജനറല്‍ രഞ്ജിത് തമ്പാന് ഹാജരാകണമെന്ന റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്റെ ആവശ്യം എജി തള്ളിയതിന് പിന്നാലെയാണ് പാര്‍ട്ടി പരസ്യ പിന്തുണ പ്രഖ്യാപിച്ചത്.
അഡ്വക്കേറ്റ് ജനറല്‍ സര്‍ക്കാരിനു മുകളില്ലെന്നും കാനം ഓര്‍മിപ്പിച്ചു. തോമസ് ചാണ്ടിയുടെ ഭൂമി കൈയേറ്റ വിഷയത്തില്‍ ഉചിതമായ സമയത്ത് തീരുമാനം ഉണ്ടാകും. എ.കെ. ശശീന്ദ്രനും തോമസ് ചാണ്ടിക്കും ഒരേ നിയമമാണ് ഉള്ളത്. ഭൂമി കൈയേറ്റ വിഷയത്തില്‍ തോമസ് ചാണ്ടി തെറ്റുകാരനാണെങ്കില്‍ നടപടിയെടുക്കുമെന്ന് കാനം ഉറപ്പിച്ചു പറഞ്ഞു.
എന്നാല്‍, ഈ വിഷയത്തില്‍ വിവാദത്തിനില്ലെന്ന് അഡ്വക്കേറ്റ് ജനറല്‍ സി.പി. സുധാകര പ്രസാദിന്റെ ഓഫീസ് വ്യക്തമാക്കി. തോമസ് ചാണ്ടിയുടെ കേസിനെ പ്രത്യേകമായി കാണുന്നില്ല.
തോമസ് ചാണ്ടിയുടെ കേസില്‍ ഹാജരാവുന്നതില്‍ നിന്ന് അഡിഷണല്‍ അഡ്വക്കേറ്റ് ജനറല്‍ രഞ്ജിത് തന്പാനെ മാറ്റി സ്റ്റേറ്റ് അറ്റോര്‍ണി കെ.വി.സോഹനെ നിയോഗിച്ചതില്‍ അപാതയില്ലെന്ന് എ.ജിയുടെ ഓഫീസ് ആവര്‍ത്തിക്കുകയും ചെയ്തു.
സോഹനെ മാറ്റില്ല. കേസ് മാറ്റിക്കൊടുത്ത ചരിത്രവുമില്ല. സര്‍ക്കാരിന്റെ താത്പര്യമാണ് എ.ജി സംരക്ഷിക്കുന്നത്. മന്ത്രിയുടെ താത്പര്യമല്ല സംരക്ഷിക്കുന്നത്. പാര്‍ട്ടികള്‍ തമ്മിലുള്ള തര്‍ക്കം അവര്‍ തന്നെ തീര്‍ക്കണം. എജിയുടെ ഓഫീസിന് എല്ലാവരുമായും നല്ല ബന്ധമാണ്, സുധാകരപ്രസാദ് പറഞ്ഞു.
COMMENTS