മുംബയ്: റിയാലിറ്റി ഷോയില്‍ മോദിയെയും രാഹുല്‍ ഗാന്ധിയെയും അനുകരിക്കുന്നതില്‍ നിന്ന് വിലക്കിയെന്ന് മത്സരാര്‍ത്ഥി. ദി ഗ്രേറ്റ് ഇന്ത്യന്‍ ലാഫ...
മുംബയ്: റിയാലിറ്റി ഷോയില്‍ മോദിയെയും രാഹുല്‍ ഗാന്ധിയെയും അനുകരിക്കുന്നതില്‍ നിന്ന് വിലക്കിയെന്ന് മത്സരാര്‍ത്ഥി. ദി ഗ്രേറ്റ് ഇന്ത്യന്‍ ലാഫര്‍ ചലഞ്ച് എന്ന റിയാലിറ്റി ഷോയിലെ മത്സരാര്‍ത്ഥിയായിരുന്ന ശ്യാം രാംഗീലയാണ് ആരോപണവുമായി രംഗത്തുവന്നത്.
മിമിക്രിയിലെ കഴിവുകൊണ്ടാണ് ഷോയില്‍ പങ്കെടുക്കാന്‍ അവസരം കിട്ടിയത്. ആദ്യ അവതരണത്തില്‍ മോദിയെയു രാഹുല്‍ ഗാന്ധിയെയും അനുകരിച്ചപ്പോള്‍ മറ്റൊന്ന് അവതരിപ്പിക്കാന്‍ ആവശ്യപ്പെട്ടു. പിന്നീട് മോദിയെ അനുകരിക്കാന്‍ പാടില്ലെന്നും രാഹുലിനെ അനുകരിക്കാമെന്നും അറിയിച്ചു.
നിര്‍ദ്ദേശപ്രകാരം പുതിയ സ്ക്രിപ്റ്റ് തയ്യാറാക്കി. എന്നാല്‍, പിന്നീട് രാഹുലിനെയും അനുകരിക്കരുതെന്ന് അറിയിക്കുകയായിരുന്നെന്ന് ശ്യാം പറഞ്ഞു. സ്ക്രിപ്റ്റില്‍ വീണ്ടും മാറ്റം വരുത്തിയതോടെ വേണ്ടത്ര പരിശീലനം നേടാന്‍ സാധിച്ചില്ലെന്നും പ്രോഗ്രാമില്‍ നിന്ന് പുറത്തായെന്നും ശ്യം പറഞ്ഞു.
ഷോയുടെ ഭാഗമാകുക എന്നത് തന്റെ ഏറ്റവും വലിയ സ്വപ്നമായിരുന്നെന്നും എന്നാല്‍, ഇപ്പോള്‍ അതൊരു പേടി സ്വപ്നമായി മാറിയെന്നും ശ്യാം പറയുന്നു.
Tags: NarendraModi, RahulGandhi, India

COMMENTS