BREAKING NEWS
Search

കേരളത്തിന്റെ മതേതരത്വത്തെ പുകഴ്ത്തി രാഷ്ട്രപതി, കേരളത്തിനുള്ള പിന്തുണയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: കേരളത്തിന്റെ മതേതരത്വത്തെ പുകഴ്ത്തി രാഷ്ട്രപതി രാംനാഥ് കോവിന്ദ്. സംസ്ഥാനത്തിന്റെ മഹത്തായ പാരമ്പര്യമാണ് മതേതരത്വമെന്ന് രാഷ്ട്രപതി പറഞ്ഞു. തിരുവനന്തപുരം പള്ളിപ്പുറത്ത് ടെക്‌നോസിറ്റി പദ്ധതിയിലെ ആദ്യ സര്‍ക്കാര്‍ കെട്ടിടത്തിന് തറക്കല്ലിട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇതു രണ്ടാമത്തെ തവണയാണ് രാഷ്ട്രപതി കേരളത്തിന്റെ മതേതര സ്വഭാവത്തെ പുകഴ്ത്തുന്നത്. രാഷ്ട്രപതിയായ ശേഷം ഇതു രണ്ടാം തവണയാണ് രാംനാഥ് കോവിന്ദ് കേരളം സന്ദര്‍ശിക്കുന്നത്. ആദ്യ സന്ദര്‍ശത്തിലും കേരളത്തിന്റെ മതേതരത്വത്തെ അദ്ദേഹം പുകഴ്ത്തിയിരുന്നു.

കേരളത്തിനെതിരെ രാജ്യവ്യാപകമായി ബിജെപിയും ആര്‍എസ്എസും അപകീര്‍ത്തികരമായ പ്രസ്താവന നടത്തുമ്പോഴാണ് രാഷ്ട്രപതി കേരളത്തിനെ പുകഴ്ത്തുന്നതെന്നത് ശ്രദ്ധേയമാണ്,

ആത്മാര്‍ത്ഥതയും ലാളിത്യവും നിറഞ്ഞ വ്യക്തിയാണ് രാംനാഥ് കോവിന്ദെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരളത്തിനുള്ള പിന്തുണയാണ് കേരളത്തിന്റെ മതേതരത്വത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വാക്കുകളെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തില്‍ രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ രാഷ്ട്രപതി ശനിയാഴ്ച ഉച്ചയ്ക്ക് ഡല്‍ഹിക്കു മടങ്ങും.

Tags; President, India, RamnathKovind, Kerala, Pinarayi



vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ കേരളത്തിന്റെ മതേതരത്വത്തെ പുകഴ്ത്തി രാഷ്ട്രപതി, കേരളത്തിനുള്ള പിന്തുണയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍