തിരുവനന്തപുരം: കൊല്ലത്ത് മാതാ അമൃതാനന്ദമയീ മഠം നടപ്പാക്കുന്ന ക്ഷേമപദ്ധതികളുടെ ഉദ്ഘാടനത്തിനായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് തലസ്ഥാനത്തെ...
തിരുവനന്തപുരം: കൊല്ലത്ത് മാതാ അമൃതാനന്ദമയീ മഠം നടപ്പാക്കുന്ന ക്ഷേമപദ്ധതികളുടെ ഉദ്ഘാടനത്തിനായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് തലസ്ഥാനത്തെത്തി.
രാവിലെ 9.30ന് എയര്‍ഫോഴ്സ് ടെക്നിക്കല്‍ ഏരിയയില്‍ വിമാനമിറങ്ങിയ രാഷ്ട്രപതിയെ ഗവര്‍ണറും മുഖ്യമന്ത്രിയും ചേര്‍ന്ന് സ്വീകരിച്ചു.
രാഷ്ട്രപതിയായ ശേഷം ആദ്യമായാണ് അദ്ദേഹം കേരളത്തിലെത്തുന്നത്. സൈന്യം ഗാര്‍ഡ് ഒഫ് ഓണര്‍ നല്‍കിയാണ് പ്രഥമ പുരുഷനെ എതിരേറ്റത്.
ഹെലികോപ്റ്ററില്‍ കായംകുളം എന്‍ടിപിസി ഹെലിപാഡിലെത്തിയ രാഷ്ട്രപതി, അവിടെനിന്ന് റോഡുമാര്‍ഗം മാതാ അമൃതാനന്ദമയീമഠത്തിലേക്കു പോയി.
COMMENTS