കൊച്ചി: നടി ആക്രമിക്കപ്പെട്ട കെസില്‍ നടന് ദിലീപിനെതിരായ കുറ്റപത്രം തയ്യാറായി. ആലുവ റൂറല്‍ എസ്പിയും അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥനുമായ എ.വ...
കൊച്ചി: നടി ആക്രമിക്കപ്പെട്ട കെസില്‍ നടന് ദിലീപിനെതിരായ കുറ്റപത്രം തയ്യാറായി. ആലുവ റൂറല്‍ എസ്പിയും അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥനുമായ എ.വി. ജോര്‍ജ്ജാണ് ഇക്കാര്യം അറിയിച്ചത്.
അന്വേഷണസംഘത്തിന്റെ യോഗത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുറ്റപത്രം ഉടന്‍ കോടതിയില്‍ സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ഗൂഢാലോചനക്കേസില്‍ കുറ്റപത്രം പഴുതടച്ചുള്ളതാകാനാണ് പൊലീസ് ശ്രമം. കുറ്റപത്രത്തിലെ ചെറിയ പിഴവു പോലും തിരിച്ചടിയായേക്കും എന്നതിനാല്‍ ദിലീപിനെതിരെ പരമാവധി തെളിവുകള്‍ നിരത്തി കുറ്റം തെളിയിക്കാനാണ് പൊലീസിന്റെ ശ്രമം.
കുറ്റപത്രം സമര്‍പ്പിക്കുന്നതിനു മുന്നോടിയായി കഴിഞ്ഞ ദിവസം അന്വേഷണസംഘത്തിന്റെ യോഗം കൊച്ചിയില്‍ നടന്നിരുന്നു. രണ്ടു മണിക്കൂറോളം എഡിജിപി സന്ധ്യയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു.
കേസിലെ പബ്ലിക് പ്രോസിക്യൂട്ടര്‍ എ. സുരേശനും യോഗത്തില്‍ പങ്കെടുത്തു. കേസില്‍ ദിലീപിനെ ഒന്നാം പ്രതിയാക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ചില നിയമ വശങ്ങള് കൂടി പരിഗണിച്ച ശേഷമാവും അന്തിമതീരുമാനം കൈക്കൊള്ളുക.
Tags: Dileep, Police, Actress, Molestation, Court, Kerala

COMMENTS