BREAKING NEWS
Search

സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിയെ ബംഗളൂരു കോടതി കുറ്റവിമുക്തനാക്കി, മറ്റു നാലു പ്രതികള്‍ക്കുമെതിരേ കേസ് തുടരും



ബംഗളൂരു: സോളാര്‍ വിഷയത്തില്‍ ബംഗളൂരുവിലെ വ്യവസായി എം.കെ. കുരുവിള ഫയല്‍ ചെയ്ത കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കുറ്റവിമുക്തനാക്കി. എന്നാല്‍, കേസിലെ ഒന്നു മുതല്‍ നാലുവരെ പ്രതികള്‍ക്കെതിരെയുള്ള കേസ് തുടരുമെന്നും കോടതി വന്യക്തമാക്കി.

കേസില്‍നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഉമ്മന്‍ ചാണ്ടി സമര്‍പിച്ച ഹര്‍ജിയില്‍ ബംഗലൂരു സിറ്റി സിവില്‍ കോടതിയുടേതാണ് വിധി.

നാനൂറ് കോടിയുടെ സോളാര്‍ പദ്ധതിയുടെ പേരില്‍ ഉമ്മന്‍ചാണ്ടിയുടെ ബന്ധു ഉള്‍പ്പെടെയുളളവര്‍ ഒന്നരക്കോടിയോളം രൂപ തട്ടിയെന്നാണ് കേസ്.

ഈ കേസില്‍ ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുളള പ്രതികള്‍ പിഴയടക്കണമെന്നായിരുന്നു നേരത്തേ കോടതി വിധിച്ചിരുന്നത്. തന്റെ ഭാഗം കേള്‍ക്കാ വിധി വന്നതിനെതിരേ ഉമ്മന്‍ ചാണ്ടി ഫയല്‍ ചെയ്ത ആക്ഷേപഹര്‍ജി പരിഗണിച്ചാണ് ഇപ്പോഴത്തെ വിധി.

ഉമ്മന്‍ ചാണ്ടിക്കെതിരെ വേണ്ടത്ര തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് കോടതി നിരീക്ഷിച്ചു.

Keywords: Bangalore court, bail , Oommen Chandy,  Kuruvilla, Bangalore City Civil Court 



vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിയെ ബംഗളൂരു കോടതി കുറ്റവിമുക്തനാക്കി, മറ്റു നാലു പ്രതികള്‍ക്കുമെതിരേ കേസ് തുടരും