BREAKING NEWS
Search

അസം മെഡിക്കല്‍ കോളേജില്‍ എട്ട് നവജാതശിശുക്കള്‍ മരിച്ചു

ഗുവാഹത്തി: അസം മെഡിക്കല്‍ കോളേജില്‍ എട്ട് നവജാതശിശുക്കള്‍ മരിച്ചു. ബാര്‍പെട്ടയിലെ ഫഖ്‌റുദ്ദീന്‍ അലി അഹമ്മദ് മെഡിക്കല്‍ കോളേജിലാണ് സംഭവം.

ബുധനാഴ്ച മരിച്ചത് രണ്ടു മുതല്‍ നാലു ദിവസം വരെ പ്രായമുള്ള അഞ്ച് കുഞ്ഞുങ്ങളാണ്. വ്യാഴാഴ്ച മൂന്നു കുഞ്ഞുങ്ങളും മരിച്ചു. രണ്ടു കുഞ്ഞുങ്ങളുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.

തൂക്കക്കുറവുള്ള കുട്ടികളാണ് മരിച്ചതെന്നും ആശുപത്രി അധികൃതരുടെ ഭാഗത്തു നിന്ന് പിഴവൊന്നും വന്നിട്ടില്ലെന്നും ആശുപത്രി സൂപ്രണ്ട് പറഞ്ഞു.

മരിച്ചത് അത്യാഹിതവിഭാഗത്തില്‍ പ്രവേശിപ്പിച്ച കുഞ്ഞുങ്ങളാണ്. കുഞ്ഞുങ്ങളുടെ തൂക്കക്കുറവും അമ്മമാരുടെ ആരോഗ്യക്കുറവും പ്രായക്കുറവും കുഞ്ഞുങ്ങളുടെ മരണത്തിനു കാരണമായിട്ടുണ്ട്.

പ്രസവത്തിനു ശേഷം ആശുപത്രിയില്‍ എത്തിക്കാന്‍ വൈകിയതും മരണത്തിനു കാരണമായതായി ആശുപത്രി സൂപ്രണ്ട് പറഞ്ഞു.

മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ശരാശരി ഒന്നോ രണ്ടോ കുട്ടികള്‍ ദിവസവും മരിക്കുന്നുണ്ട്. മരണസഖ്യം ഇത്രയും ഉയര്‍ന്നത് യാദൃശ്ചികമാണെന്നാണ് സൂപ്രണ്ടിന്റെ നിലപാട്.

സംസ്ഥാനത്തെ ആരോഗ്യമന്ത്രിയും ആശുപത്രി അധികൃതരെ ന്യായീകരിക്കുന്ന സമീപനമാണ് സ്വീകരിച്ചത്. സംഭവത്തെപ്പറ്റി അന്വേഷിക്കാന്‍ ആരോഗ്യവിദ്യാഭ്യാസ ഡയറക്ടറോട് ഉത്തരവിട്ടതായി മന്ത്രി പറഞ്ഞു.


Tags: MedicalCollege, Assam, Newborn, Death



vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “അസം മെഡിക്കല്‍ കോളേജില്‍ എട്ട് നവജാതശിശുക്കള്‍ മരിച്ചു