തിരുവനന്തപുരം: വാഹനാപകടത്തില്‍പ്പെട്ട തമിഴ്നാട് സ്വദേശി മുരുകന് ചികിത്സ ലഭിക്കാതെ മരിച്ച സംഭവത്തില്‍ ഡോക്ടര്‍മാര്‍ക്കെതിരെ പൊലീസ് ഹൈക്ക...
തിരുവനന്തപുരം: വാഹനാപകടത്തില്‍പ്പെട്ട തമിഴ്നാട് സ്വദേശി മുരുകന് ചികിത്സ ലഭിക്കാതെ മരിച്ച സംഭവത്തില്‍ ഡോക്ടര്‍മാര്‍ക്കെതിരെ പൊലീസ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഡോക്ടര്‍മാര്‍ക്കെതിരെ നരഹത്യാകുറ്റം നിലനില്‍ക്കുമെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.
മുരുകന്റെ ജീവന് രക്ഷിക്കാന്‍ വേണ്ട ചികിത്സ നല്കാന് ഡോക്ടര്‍മാര്‍ നടപടിയെടുത്തില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ചികിത്സ നല്‍കിയില്ലെങ്കില്‍ മരണം സംഭവിക്കുമെന്നറിഞ്ഞിട്ടും ഡോക്ടര്‍മാര്‍ ചികിത്സിക്കാന്‍ തയ്യാറായില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും ഡോക്ടര്‍മാര്‍ക്കെതിരെ ഏതെല്ലാം വകുപ്പുകള്‍ ചുമത്താമെന്നതിനെ കുറിച്ച് വിദഗ്ദ്ധോപദേശം തേടിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

COMMENTS