തിരുവനന്തപുരം: മൂന്നു വയസ്സുള്ള മകളെയും എടുത്ത് കിണറ്റിലിറങ്ങിയ യുവാവ് അവിടെയിരുന്ന് ആത്മഹത്യാഭീഷണി മുഴക്കി. ആറ്റിങ്ങല്‍ ചെമ്പൂര് സ്വദേശ...
തിരുവനന്തപുരം: മൂന്നു വയസ്സുള്ള മകളെയും എടുത്ത് കിണറ്റിലിറങ്ങിയ യുവാവ് അവിടെയിരുന്ന് ആത്മഹത്യാഭീഷണി മുഴക്കി. ആറ്റിങ്ങല്‍ ചെമ്പൂര് സ്വദേശി വിനീതാണ് ആത്മഹത്യാഭീഷണിയുമായി കിണറ്റില്‍ മൂന്നുവയസ്സുള്ള മകളെയും കൊണ്ട് ഇറങ്ങിയത്.
ഞായറാഴ്ച ഉച്ചയ്ക്കാണ് സംഭവം നടന്നത്. കുട്ടിയെയും വിനീതിനെയും കാണാതായതോടെ ബന്ധുക്കളും നാട്ടുകാരും ഇരുവര്‍ക്കുമായി തിരച്ചില്‍ തുടങ്ങി. തിരച്ചിലിനിടയിലാണ് കിണറ്റില്‍ കുട്ടിയുമായി ഇരിക്കുന്ന വിനീതിനെ കണ്ടത്.
ഇതിനിടെ രക്ഷിക്കാന്‍ ശ്രമിച്ചാല്‍ കുട്ടിയെയും കൊണ്ട് കിണറ്റില്‍ ചാടുമെന്ന് വിനീത് ഭീഷണിയും മുഴക്കിയതോടെ നാട്ടുകാരും ബന്ധുക്കളും മുള്‍മുനയിലായി.
പൊലീസും ഫയര്‍ ഫോഴ്സും സ്ഥലത്തെത്തി വിനീതിനെ അനുനയിപ്പിച്ച് കരയ്ക്കു കയറ്റാന്‍ ശ്രമിച്ചു. ആദ്യം കുട്ടിയെ ഫയര്‍ ഫോഴ്സ് കരയ്ക്കെത്തിച്ചു. അതിനിടെ വിനീത് കിണറ്റിലേക്ക് എടുത്തുചാടി. ഉടന്‍ തന്നെ ഫയര്‍ ഫോഴ്സ് കിണറ്റിലിറങ്ങി വിനീതിനെ രക്ഷപ്പെടുത്തി.
വീഴ്ചയില്‍ പരിക്കുപറ്റിയ വിനീത് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കടബാധ്യത മൂലമാണ് വിനീത് ആത്മഹത്യയ്ക്കു ശ്രമിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു.
Tags: Suicide, Kerala, Police, FireForce

COMMENTS