BREAKING NEWS
Search

കേരളം ഭരിക്കുന്നത് തെമ്മാടികള്‍, മുഖ്യമന്ത്രി അക്രമത്തിനു സംരക്ഷണം നല്‍കുന്നയാള്‍, ഗോവ മുഖ്യമന്ത്രിയുടെ വിവാദ പരാമര്‍ശം

കൊല്ലം: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വിവാദ പരാമര്‍ശങ്ങള്‍ക്കു പിന്നാലെ കേരളത്തെയും മുഖ്യമന്ത്രിയെയും അവഹേളിച്ച് ബിജെപി നേതാവും ഗോവ മുഖ്യമന്ത്രിയുമായ മനോഹര്‍ പരീക്കര്‍. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷായാത്രയ്ക്ക് കൊട്ടാരക്കരയില്‍ നല്‍കിയ സ്വീകരണയോഗത്തില്‍ സംസാരിക്കുമ്പോഴാണ് ഗോവ മുഖ്യമന്ത്രിയുടെ വിവാദ പരാമര്‍ശം.

വിദ്യാഭ്യാസം, സംസ്‌കാരം, ഭക്ഷണരീതി, ഹരിതാഭ തുടങ്ങിയ കാര്യങ്ങളില്‍ കേരളവും ഗോവയും തമ്മില്‍ സമാനതകളുണ്ട്. എന്നാല്‍, ഒരു കാര്യത്തില്‍ വ്യത്യാസമുണ്ട്. ഗോവ ഭരിക്കുന്നത് ബിജെപിയാണ്, കേരളം ഭരിക്കുന്നത് തെമ്മാടികളും.

അക്രമങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്ന മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നത്. കേരളത്തിലേക്കു പോകണമെന്നു പറഞ്ഞപ്പോള്‍ കമാന്‍ഡോകളെയും കൊണ്ടുപോകണമെന്നാണ് സുഹൃത്തുക്കള്‍ ഉപദേശിച്ചതെന്നും മനോഹര്‍ പരീക്കര്‍ പറഞ്ഞു.

പ്രതികൂലമായ സാഹചര്യങ്ങള്‍ ഉണ്ടായിട്ടും അതിനെയെല്ലാം മറികടന്നാണ് ഗോവയില്‍ ബിജെപി അധികാരം പിടിച്ചെടുത്തത്. ഗോവയില്‍ ആകാമെങ്കില്‍ കേരളത്തിലും ഭരണത്തിലേറാനാവുമെന്ന് അദ്ദേഹം പറഞ്ഞു.

Tags: BJP, Kerala, ManoharParrikar, CPM, PinarayiVijayan, Politics




vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ കേരളം ഭരിക്കുന്നത് തെമ്മാടികള്‍, മുഖ്യമന്ത്രി അക്രമത്തിനു സംരക്ഷണം നല്‍കുന്നയാള്‍, ഗോവ മുഖ്യമന്ത്രിയുടെ വിവാദ പരാമര്‍ശം