തിരുവനന്തപുരം: തിരുവനന്തപുരത്ത് മണ്ണന്തലയില്‍ ഗൃഹനാഥനെ മര്‍ദിച്ച് തൊട്ടിലെറിഞ്ഞ് കൊന്നു. മണ്ണന്തല തട്ടിനകം ശ്രുതിരാഗ് വീട്ടില്‍ രവീന്ദ്...
തിരുവനന്തപുരം: തിരുവനന്തപുരത്ത് മണ്ണന്തലയില്‍ ഗൃഹനാഥനെ മര്‍ദിച്ച് തൊട്ടിലെറിഞ്ഞ് കൊന്നു. മണ്ണന്തല തട്ടിനകം ശ്രുതിരാഗ് വീട്ടില്‍ രവീന്ദ്രന്ന്ക്കാണ് (61) ദാരുണ അന്ത്യമുണ്ടായത്.
വെള്ളിയാഴ്ച പകല്‍ രണ്ടരയോടെ സമീപവാസിയായ സൃഹൃത്ത് വിന്‍സന്റിന്റെ വീട്ടില്‍ പോയ രവീന്ദ്രന് നായരെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ തട്ടിനകം ശാലോം ഹൗസില്‍ മണി എന്ന ബൈജു (46) ആക്രമിക്കുകയായിരുന്നു. മണി ബിജെപി പ്രവര്‍ത്തകനാണെന്നും പറയപ്പെടുന്നു.
തെങ്ങിന്റെ മടല് കൊണ്ട് അടിച്ചശേഷം തൊട്ടടുത്ത ആമയിഴഞ്ചാന്‍ തോട്ടിലേക്ക് വലിച്ചിടുകയായിരുന്നു. ചേമ്പിലയില്‍ പിടിച്ച് നിന്ന രവീന്ദ്രന്‍നായര്‍ ഏറെനേരം ജീവനുവേണ്ടി കേണെങ്കിലും ബൈജു കരയ്ക്കു കയറാന്‍ അനുവദിച്ചില്ല.
വിവരമറിഞ്ഞ് മകന് ഓടിയെത്തിയപ്പോഴേക്കും രവീന്ദ്രന് നായര്‍ പിടിവിട്ട് ഒഴുകിപ്പോയിരുന്നു. നാട്ടുകാരുടെ സഹായത്തോടെ നടത്തിയ തിരച്ചിലില്‍ ഒരുകിലോമീറ്റര്‍ അകലെ തുമ്പാംപറമ്പ് പാലത്തിന് സമീപം രവീന്ദ്രന്‍നായരെ കണ്ടെത്തി. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു.
ഇതോടെ, ഒളിവില്‍ പോയ പ്രതി ബൈജുവിനെ രാത്രി പേരൂര്‍ക്കട സിഐ സ്റ്റുവര്‍ട്ട് കീലറും സംഘവും പിടികൂടി. പ്രതി കുറ്റം സമ്മതിച്ചു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ രവീന്ദ്രന്‍നായരുടെ മൃതദേഹം സംസ്കരിച്ചു.
റിട്ട. കെഎസ്ഇബി ഓവര്‍സിയര്‍ ആയിരുന്നു. ശ്രീദേവിയാണ് ഭാര്യ. മക്കള്‍ രാഹുല്‍ ആര് നായര്‍, രാകേഷ് ആര് നായര്‍. മരുമകള്‍: ഗോപിക.
മജിസ്ട്രേട്ടിനു മുന്നില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്.
COMMENTS