മമ്മൂട്ടി ചിത്രം മാസ്റ്റര്‍ പീസ് ക്രിസ്മസിന് തീയേറ്ററുകളിലെത്തുന്നു. മഴയെത്തും മുമ്പേയ്ക്കു ശേഷം മമ്മൂട്ടി കോളേജ് അധ്യാപകന്റെ വേഷത്തിലെത്...
മമ്മൂട്ടി ചിത്രം മാസ്റ്റര്‍ പീസ് ക്രിസ്മസിന് തീയേറ്ററുകളിലെത്തുന്നു. മഴയെത്തും മുമ്പേയ്ക്കു ശേഷം മമ്മൂട്ടി കോളേജ് അധ്യാപകന്റെ വേഷത്തിലെത്തുന്ന ചിത്രമാണിത്.
മമ്മൂട്ടി എഡ്ഡി എന്ന എഡ്വേര്‍ഡ് ലിവിങ്സ്റ്റണായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അജയ് വാസുദേവാണ്.
പുലിമുരുകനു ശേഷം ഉദയ്കൃഷ്ണയുടെ തിരക്കഥയിലിറങ്ങുന്ന ചിത്രമാണിത്. റോയല്‍ സിനിമാസിന്റെ ബാനറില്‍ സി.എച്ച്.മുഹമ്മദ് വടകരയാണ് നിര്‍മ്മാണം.
പതിനഞ്ച് കോടി രൂപ മുതല്‍ മുടക്കില്‍ ഒരുക്കിയ ചിത്രം ക്യാമ്പസ് ചിത്രത്തിന്റെ എല്ലാ ചേരുവകളും നിറച്ചതാണ്. സ്റ്റണ്ട് സില്‍വ, കനല്ക്കണ്ണന്, സിരുത്തൈ ഗണേഷ്, ജോളി മാസ്റ്റര്‍, മാഫിയ ശശി എന്നീ അഞ്ച് ആക്ഷന്‍ കോറിയോഗ്രാഫര്‍മാര്‍ ഒരുക്കുന്ന സംഘട്ടന രംഗങ്ങള്‍ ചിത്രത്തിന്റെ ഹൈലൈറ്റാണ്.
സുരേഷ് ഗോപിയുടെ മകന് ഗോകുല്‍ സുരേഷ് ചിത്രത്തില്‍ മമ്മൂട്ടിയോടൊപ്പം പ്രധാന വേഷത്തിലെത്തുന്നു. ഉണ്ണി മുകുന്ദന്, ദിവ്യദര്ശന്, മഖ്ബൂല്‍ സല്മാന്, കൈലാഷ്, വരലക്ഷ്മി ശരത് കുമാര്‍, പൂനംബവ്ജ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
Tags: Mammootty, Movie, Masterpiecem Malayalam

COMMENTS