BREAKING NEWS
Search

അമേരിക്കന്‍ എഴുത്തുകാരന്‍ ജോര്‍ജ് സോന്‍ടേഴ്‌സിന്റെ ലിങ്കണ്‍ ഇന്‍ ദ ബോര്‍ഡോക്ക്

ലണ്ടന്‍: ഇക്കൊല്ലത്തെ മാന്‍ ബുക്കര്‍ പ്രൈസ് അമേരിക്കന്‍ എഴുത്തുകാരന്‍ ജോര്‍ജ് സോന്‍ടേഴ്‌സിന്റെ ലിങ്കണ്‍ ഇന്‍ ദ ബോര്‍ഡോ എന്ന നോവലിന്. പതിനൊന്നു വയസ്സുള്ളപ്പോള്‍ മരിച്ച മുന്‍ അമേരിക്കന്‍ പ്രസിഡന്റ് എബ്രഹാം ലിങ്കന്റെ മകന്റെ ജീവിതമാണ് നോവല്‍.

വാസ്തവത്തോട് അടുത്തു നില്‍ക്കുന്നതാണ് നോവലിന്റെ ഇതിവൃത്തമെന്ന് വിധികര്‍ത്താക്കള്‍ പറഞ്ഞു.

ഭാവി ജീവിതം മാറ്റിയെടുതാന്‍ പര്യാപ്തമാണ് പുരസ്‌കാരമെന്ന് സോന്‍ടേഴ്‌സ് പറഞ്ഞു. പുരസ്‌കാരം സ്വീകരിച്ചു കൊണ്ട് പരോക്ഷമായി അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ നയങ്ങളെയും സോന്‍ടേഴ്‌സ് വിമര്‍ശിച്ചു.

മാന്‍ ബുക്കര്‍ പ്രൈസ് ലഭിക്കുന്ന രണ്ടാമത്തെ അമേരിക്കക്കാരനാണ് സോന്‍ടേഴ്‌സ്.



vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “അമേരിക്കന്‍ എഴുത്തുകാരന്‍ ജോര്‍ജ് സോന്‍ടേഴ്‌സിന്റെ ലിങ്കണ്‍ ഇന്‍ ദ ബോര്‍ഡോക്ക്