വേങ്ങര: ഉപതിരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ തുടരവേ, യുഡിഎഫ് സ്ഥാനാര്‍ത്ഥി കെഎന്‍എ ഖാദര്‍ മുന്നേറുന്നു. തുടക്കം മുതല്‍ ലീഡ് നിലനിറുത്തുന്ന ഖ...
വേങ്ങര: ഉപതിരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ തുടരവേ, യുഡിഎഫ് സ്ഥാനാര്‍ത്ഥി കെഎന്‍എ ഖാദര്‍ മുന്നേറുന്നു.
തുടക്കം മുതല്‍ ലീഡ് നിലനിറുത്തുന്ന ഖാദര്‍, മൂന്നു പഞ്ചായത്തുകളിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ പതിനായിരം വോട്ടിനു മുന്നിലാണ്.
ഇടതു സ്ഥാനാര്‍ത്ഥി പി.പി ബഷീറിന്റെ പഞ്ചായത്തില്‍ പോലും ഖാദറാണ് മുന്നില്‍. മണ്ഡലത്തില്‍ വോട്ടുള്ള ഏക സ്ഥാനാര്‍ത്ഥിയും ബഷീറായിരുന്നു.
എആര്‍ നഗര്‍, കണ്ണമംഗലം, ഊരകം പഞ്ചായത്തുകളിലെ വോട്ടെണ്ണലാണ് പൂര്‍ത്തിയായത്. ഈ മൂന്നു പഞ്ചായത്തുകളിലും പികെ കുഞ്ഞാലിക്കുട്ടിക്കു ലഭിച്ച ഭൂരിപക്ഷം ഖാദറിനു നിലനിറുത്താനായിട്ടില്ല.
പിഎസ്എംഒ കോളേജിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്. ബിജെപിയാകട്ടെ എസ്ഡിപി ഐക്കും പിന്നില്‍ പോയതും ഈ തിരഞ്ഞെടുപ്പിലെ മറ്റൊരു കൗതുകക്കാഴ്ചയായി.
Keywords: Election, Vengara Bypoll, KNA Khader, PP Basheer
COMMENTS