BREAKING NEWS
Search

യുഡിഎഫിന്റെ രാപ്പകല്‍ സമരത്തില്‍ പങ്കെടുത്തതിന് രാഷ്ട്രീയമില്ലെന്ന് പി.ജെ. ജോസഫ്

തിരുവനന്തപുരം: യുഡിഎഫിന്റെ രാപ്പകല്‍ സമരത്തില്‍ പങ്കെടുത്തതിനു രാഷ്ട്രീയ മാനം നല്‍കേണ്ടതില്ലെന്ന് കേരള കോണ്ഡഗ്രസ് നേതാവ് പി.ജെ.ജോസഫ്.

അവിചാരിതമായാണ് രാപ്പകല്‍ സമരത്തില്‍ പങ്കെടുത്തത്. തൊടുപുഴയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാനാണ് എത്തിയത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ക്ഷണിച്ചതിനെ തുടര്‍ന്നാണ് സമരപ്പന്തലില്‍ എത്തിയത്.

സമരത്തിനു ആശംസ അറിയിക്കുക മാത്രമാണ് ചെയ്തത്. സമരത്തില്‍ നേരിട്ടു പങ്കാളിയാവാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും പി.ജെ.ജോസഫ് വിശദീകരിച്ചു.

യുഡിഎഫ് തൊടുപുഴ മുനിസിപ്പല്‍ മൈതാനിയില്‍ സംഘടിപ്പിച്ച രാപ്പകല്‍ സമരത്തിലാണ് പി.ജെ.ജോസഫ് പങ്കെടുത്തത്. കേരള കോണ്‍ഗ്രസ് യുഡിഎഫ് വിട്ട ശേഷം ആദ്യമായാണ് ഒരു കേരള കോണ്‍ഗ്രസ് നേതാവ് യുഡിഎഫിന്റെ പരിപാടിയില്‍ പങ്കെടുക്കുന്നത്.

സമരത്തില്‍ പങ്കെടുത്തതിനു രാഷ്ട്രീയ മാനം നല്‍കിയതോടെയാണ് വിശദീകരണവുമായി അദ്ദേഹം എത്തിയത്. കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ് നയങ്ങള്‍ക്കും കേരളത്തില്‍ മദ്യമൊഴുക്കാനുള്ള ഇടതുപക്ഷ സര്‍ക്കാരിന്റെ നയത്തിനുമെതിരെയാണ് യുഡിഎഫ് രാപ്പകല്‍ സമരം നടത്തുന്നത്.


Tags: PJJoseph, Keralacongress, Politics, Kerala, UDF, Strike



TAG

vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “യുഡിഎഫിന്റെ രാപ്പകല്‍ സമരത്തില്‍ പങ്കെടുത്തതിന് രാഷ്ട്രീയമില്ലെന്ന് പി.ജെ. ജോസഫ്