ന്യൂഡല്‍ഹി: അറസ്റ്റ് രാഷ്ട്രീയ പകപോക്കലാണെന്ന് മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് വിനോദ് വര്‍മ്മ. ഛത്തീസ്ഗഢിലെ പൊതുമരാമത്ത് മന്ത്രിയുടെ സെക്...
ന്യൂഡല്‍ഹി: അറസ്റ്റ് രാഷ്ട്രീയ പകപോക്കലാണെന്ന് മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് വിനോദ് വര്‍മ്മ. ഛത്തീസ്ഗഢിലെ പൊതുമരാമത്ത് മന്ത്രിയുടെ സെക്സ് ടേപ്പുകള്‍ ഉണ്ടാക്കി ബ്ലാക് മെയില്‍ ചെയ്തെന്ന് ആരോപിച്ചാണ് വിനോദ് വര്‍മ്മയെ അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെ അദ്ദേഹത്തിന്റെ വസതിയിലെത്തിയ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
എന്നാല്‍, ആരോപണങ്ങള്‍ അദ്ദേഹം തള്ളി. മന്ത്രിയുടെ സെക്സ് ടേപ്പുകള്‍ കൈവശമുണ്ട്. ബ്ലാക് മെയില്‍ ചെയ്യാനോ പണം തട്ടിയെടുക്കാനോ ശ്രമിച്ചിട്ടില്ലെന്നും വിനോദ് വര്‍മ്മ പറഞ്ഞു.
അറസ്റ്റിനു പിന്നില്‍ കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്തിരുന്നതു കൊണ്ടുള്ള രാഷ്ട്രീയ വൈരാഗ്യമാണെന്നും അദ്ദേഹം ആരോപിച്ചു.
വിനോദ് വര്‍മ്മയുടെ വീട്ടില്‍ നടത്തിയ റെയിഡില്‍ അശ്ലീല ദൃശ്യങ്ങളടങ്ങിയ അഞ്ഞൂറ് സിഡികളും രണ്ടു ലക്ഷം രൂപയും പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു.
ബ്ലാക് മെയില്‍ ചെയ്യല്‍, പണം തട്ടിയെടുക്കാന്‍ ശ്രമിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് വിനോദ് വര്‍മ്മയെ പൊലീസ് അറസ്റ്റ് ചെയ്തത്.
വിനോദ് വര്‍മ്മയുടെ അറസ്റ്റിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. സത്യസന്ധരായ മാധ്യമപ്രവര്‍ത്തകരെ ഇരയാക്കി ബിജെപി ആരോപണവിധേയനായ മന്ത്രിയെ സംരക്ഷിക്കാന്‍ ശ്രമിക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
ഫ്രാലാന്സ് മാധ്യമപ്രവര്‍ത്തകനാണ് വിനോദ് വര്‍മ്മ. നേരത്തെ ബിബിസി, അമര്‍ ഉജാല എ്ന്നീ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. എഡിറ്റേഴ്സ് ഗില്‍ഡ് ഒഫ് ഇന്ത്യയില്‍ അംഗമാണ്.
Tags: Journalist, Arrest, Police, Politics, BJP, Congress

COMMENTS