ചെന്നൈ: അന്തരിച്ച വിഖ്യാത സംവിധായകന് ഐ.വി.ശശിയുടെ ഭൗതികദേഹം ഇന്നു വൈകിട്ട് ആറിന് ചെന്നൈ പൊരൂര്‍ വൈദ്യുതി ശ്മശാനത്തില്‍ സംസ്കരിക്കും. ...
ചെന്നൈ: അന്തരിച്ച വിഖ്യാത സംവിധായകന് ഐ.വി.ശശിയുടെ ഭൗതികദേഹം ഇന്നു വൈകിട്ട് ആറിന് ചെന്നൈ പൊരൂര്‍ വൈദ്യുതി ശ്മശാനത്തില്‍ സംസ്കരിക്കും.
സാലിഗ്രാമിലെ വീട്ടില്‍ പൊതുദര്‍ശനത്തിനു ശേഷം മൃതദേഹം പൊരൂരിലേക്കു കൊണ്ടുപോകും. മകള്‍ അനുവിനെ കാണുന്നതിന് ചൊവ്വാഴ്ച വൈകിട്ട് ഓസ്ട്രേലിയയിലേക്കു പോകാനിരിക്കെയാണ് അന്ത്യം. സംവിധായകന് പ്രിയദര്‍ശന്റെ അസിസ്റ്റന്റായും അനു പ്രവര്‍ത്തിക്കുന്നുണ്ട്. അനിയാണ് മകന്. നടി സീമയാണ് ഭാര്യ. മരുമകന് മിലന് നായര്‍.
ഐ.വി.ശശിയുടെ സംസ്കാരം അദ്ദേഹത്തിന്റെ ജന്മനാടായ കോഴിക്കോട്ട് നടത്തണമെന്ന് സംവിധായകന് രഞ്ജിത്ത് ഉള്‍പ്പെടെ പലരും ആവശ്യപ്പെട്ടിരുന്നുവെങ്കിലും ചെന്നൈയില്‍ തന്നെ നടത്താനായിരുന്നു ബന്ധുക്കളുടെ തീരുമാനം.
ബന്ധുക്കള്‍ സമ്മതിച്ചാല്‍ കോഴിക്കോട്ട് സംസ്കാരം നടത്താന്‍ വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കാന്‍ തയ്യാറാണെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ടെന്നും രഞ്ജിത്ത് പറഞ്ഞിരുന്നു.
കരളിനെ ബാധിച്ച കാന്‍സറിന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. ഇന്നു രാവിലെ ശ്വാസം മുട്ട് കലശലായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്കു കൊണ്ടു പോകും വഴിയായിരുന്നു അന്ത്യം.
ഇരുപ്പം വീട് ശശിധരന് എന്നതാണ് പൂര്‍ണമായ പേര്. സിനിമയിലെത്തിയപ്പോള്‍ അതു ചുരുക്കിയാണ് ഐവി ശശിയായത്. കോഴിക്കോട് വെസ്റ്റ്ഹിലാണ് സ്വദേശം.
Keywords: IV Sasi, Movie, Cinema, Film
COMMENTS