ന്യൂഡല്‍ഹി: മുന്‍ റിയാലിറ്റി ഷോ താരത്തെ മോഷണക്കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ത്യന്‍ ഐഡല്‍ താരവും ത്വായ്ക്കോണ്ടയില് സ്വര്‍ണ്ണമെഡല്‍ ...
ന്യൂഡല്‍ഹി: മുന്‍ റിയാലിറ്റി ഷോ താരത്തെ മോഷണക്കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ത്യന്‍ ഐഡല്‍ താരവും ത്വായ്ക്കോണ്ടയില് സ്വര്‍ണ്ണമെഡല്‍ ജേതാവുമായ സൂരജിനെയും സഹായി അനിലിനെയുമാണ് പിടികൂടിയത്.
സൂരജ് പന്ത്രണ്ടോളം മോഷണക്കേസുകളുടെ ആസൂത്രകനാണെന്ന് പൊലീസ് പറയുന്നു. അഞ്ചു വര്‍ഷമായി പൊലീസ് പ്രതിയെ തിരയുകയാണ്.
ഔട്ടര്‍ ഡല്‍ഹിയിലെ രന്‍ഹോലയില്‍ നടന്ന മോഷണത്തോടെയാണ് പൊലീസ് സൂരജിനെയും സംഘത്തെയും നിരീക്ഷിക്കാന്‍ തുടങ്ങിയത്. തോക്കു ചൂണ്ടിയാണ് ഇവര്‍ സ്വര്‍ണ്ണവും പണവും മോഷ്ടിച്ചത്. മാത്രമല്ല, മോഷണശേഷം വീട്ടുകാരുടെ നേര്‍ക്ക് പെപ്പര്‍ സ്പ്രേയും പ്രയോഗിച്ചു.
പ്രതികളുടെ പക്കല്‍ നിന്നും പെപ്പര്‍ സ്പ്രേ, മോഷണത്തിനുപയോഗിക്കുന്ന സാധനങ്ങള്‍ എന്നിവ പൊലീസ് പിടിച്ചെടുത്തു. അനുമതിയില്ലാതെ തോക്ക് കൈവശം വച്ചതിനും കേസ് എടുത്തിട്ടുണ്ട്.
നേരത്തെയും സൂരജ് മോഷണക്കേസില്‍ അറസ്റ്റിലായിട്ടുണ്ട്. അന്ന് മോഷ്ടിച്ച അമ്പതോളം മൊബൈല്‍ ഫോണുകളിലും ഇയാളുടെ പക്കല്‍ നിന്നും പൊലീസ് പിടിച്ചെടുത്തിരുന്നു.
ഉത്തംനഗര്‍ സ്വദേശിയായ സൂരജ് ത്വായ്ക്കോണ്ട മത്സരത്തില്‍ രണ്ടു തവണ സ്വര്‍ണ്ണ മെഡല്‍ നേടിയിട്ടുണ്ട്.
Tags: Police, Arrest, Crime, Delhi

COMMENTS