റാഞ്ചി: ഏകദിന പരമ്പരയിലെ വിജയശീലം ട്വന്റി20 യിലും ഇന്ത്യ തുടരുന്നു. മഴമൂലം ആറോവറായി ചുരുക്കിയ മത്സരത്തില്‍, ട്വന്റി20 പരമ്പരയിലെ ആദ്യ മത...
റാഞ്ചി: ഏകദിന പരമ്പരയിലെ വിജയശീലം ട്വന്റി20 യിലും ഇന്ത്യ തുടരുന്നു. മഴമൂലം ആറോവറായി ചുരുക്കിയ മത്സരത്തില്‍, ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഒമ്പതു വിക്കറ്റിന് ഓസ്ട്രേലിയയെ പരാജയപ്പെടുത്തി ഇന്ത്യ ജയം ആഘോഷിച്ചു.
ഓസ്ട്രേലിയ 18.4 ഓവറില്‍ 118ന് എട്ട് എന്ന നിലയില്‍ നില്‍ക്കുമ്പോഴാണ് മഴ കളി മു
ടക്കിയത്. ഒരു മണിക്കൂറോളം മഴ നീണ്ടപ്പോള്‍ ഡക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം ഇന്ത്യയുടെ വിജയലക്ഷ്യം ആറ് ഓവറില്‍ 48 റണ്‍സായി നിശ്ചയിച്ചു.
ഓസ്ട്രേലിയന്‍ നിരയില്‍ ഓപ്പണര്‍ ആരോണ്‍ ഫിഞ്ച് മാത്രമാണ് തിളങ്ങിയത്. ഫിഞ്ച് 30 പന്തില്‍ 42 റണ്‍സെടുത്തു. മാക്സ്വെലാണ് (17) പിന്നീട് എന്തെങ്കിലും ചെയ്തത്. ഓസീസ് ഇന്നിംഗ്സില്‍ പിറന്നത് രണ്ട് സിക്സറുകള്‍ മാത്രം.
ഇന്ത്യന്‍ നിരയില്‍ വിരാട് കോലിയും (14 പന്തില്‍ 24) ശിഖര്‍ ധവാനും (12 പന്തില്‍ 15) പുറത്താകാതെനിന്നപ്പോള്‍ രോഹിത് ശര്‍മ 11 റണ്‍സെടുത്ത് പുറത്തായി.
Keywords: India, Sports, Virat Kohli, Australia, T20
COMMENTS