ന്യൂഡല്‍ഹി: അവസാന ഗ്രൂപ്പു മത്സരത്തില്‍ 0-4ന് ഘാനയോട് തോറ്റ് ഇന്ത്യ ഫിഫ അണ്ടര്‍ 17 ലോകകപ്പില്‍ നിന്നു പുറത്തായി. എതിരില്ലാത്ത നാലു ഗോ...
ന്യൂഡല്‍ഹി: അവസാന ഗ്രൂപ്പു മത്സരത്തില്‍ 0-4ന് ഘാനയോട് തോറ്റ് ഇന്ത്യ
ഫിഫ അണ്ടര്‍ 17 ലോകകപ്പില്‍ നിന്നു പുറത്തായി.
എതിരില്ലാത്ത നാലു ഗോളിനു ഘാനയെ തകര്‍ത്താല്‍ മാത്രമായിരുന്നു ഇന്ത്യയ്ക്ക് അടുത്ത റൗണ്ടില്‍ കടക്കാന്‍ അല്പമെങ്കിലും സാദ്ധ്യതയുണ്ടായിരുന്നത്. എന്നാല്‍, ഘാനയോട് എതിരില്ലാത്ത നാലു ഗോളുകള്‍ വാങ്ങിക്കൂട്ടുകയായിരുന്നു ഇന്ത്യന്‍ കുട്ടികള്‍.
ക്യാപ്ടന് എറിക് ഐഹായുടെ ഇരട്ടഗോളും പകരക്കാരനായി ഇറങ്ങിയ എറിക് ഡാന്‍സോ, ഇമ്മാനുവല്‍ ടോകു എന്നിവരുടെ ഗോളുകളുമാണ് ഇന്ത്യയ്ക്കു പുറത്തേയ്ക്കുള്ള വഴി തുറന്നത്. ഈ ജയത്തോടെ ഘാന പ്രീക്വാര്‍ട്ടര്‍ ഉറപ്പാക്കി.
COMMENTS