കൊച്ചി: ബൈക്ക് യാത്രക്കാരനായ യുവാവിനെ ആക്രമിച്ച ഗുണ്ടാസംഘം പിടിയില്‍. കൊച്ചി മൂലങ്കുഴി, ഇല്ലത്തുപറമ്പില്‍ റെയ്ഗണ്‍, നസ്രേത്ത് തേവരുപറമ്പി...
കൊച്ചി: ബൈക്ക് യാത്രക്കാരനായ യുവാവിനെ ആക്രമിച്ച ഗുണ്ടാസംഘം പിടിയില്‍. കൊച്ചി മൂലങ്കുഴി, ഇല്ലത്തുപറമ്പില്‍ റെയ്ഗണ്‍, നസ്രേത്ത് തേവരുപറമ്പില്‍ പ്രജീഷ്, അത്തിപ്പൊഴി പുളിക്കല്‍ പ്രവീണ്‍ പോള്‍, ബീച്ച് റോഡ് ഈരശ്ശേരി വീട്ടില്‍ ലിന്റാ മനോജ്, നസ്രേത്ത് മദര്‍ തെരേസ കവലയില്‍ കുരിശിങ്കല്‍ വീട്ടില്‍ പ്രിന്‍സ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
പള്ളുരുത്തി എംഎല്‍എ റോഡിനടുത്ത് താമസിക്കുന്ന ഷംനാദിനാണ് വെട്ടേറ്റത്. വലതുകയ്യില്‍ ഗുരുതരമായി പരിക്കേറ്റ ഷംനാദ് ചികിത്സയിലാണ്.
ദീപവലി ദിവസം രാത്രിയാണ് സംഭവം. പടക്കം പൊട്ടിക്കുന്നതുമായി ബന്ധപ്പെട്ട് ഗുണ്ടാസംഘത്തിലെ രണ്ടു പേര് നാട്ടുകാരായ രണ്ടുപേരുമായി വാക്കുതര്‍ക്കമുണ്ടായി. സംഭവത്തിനു ശേഷം ഗുണ്ടാസംഘത്തിലുള്ള മറ്റുള്ളവരുമായി രാത്രിയില്‍ എത്തി അക്രമം അഴിച്ചുവിടുകയായിരുന്നു.
മദ്യലഹരിയിലായിരുന്ന സംഘം കൊച്ചുപള്ളി റോഡിനു സമീപത്തുള്ള രാജീവ് ഗന്ധി മൈതാനത്തിനു സമീപമെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. വാഹനങ്ങള്‍ അടിച്ചുതകര്‍ത്തു. കടകള്‍ക്കുനേരെയും ആക്രമണമുണ്ടായി. സംഭവസ്ഥലത്തെത്തിയവരെ വിരട്ടിയോടിച്ച.
ഈ സമയം സെക്കന്‍ഡ് ഷോ കഴിഞ്ഞ് ബൈക്കിലെത്തിയ ഷംനാദിനെയും കൂട്ടുകാരനെയും സംഘം ആക്രമിച്ചു. ഷംനാദിന്റെ കയ്യില്‍ വടിവാളു കൊണ്ട് വെട്ടി. പ്രകോപനമൊന്നുമില്ലാതെയാണ് യുവാക്കളെ ആക്രമിച്ചത്.
സംഭവസ്ഥലത്തു നിന്ന് അക്രമികളില്‍ ഒരാളുടെ ഫോണ്‍ പൊലീസിനു ലഭിച്ചു. സംഭവം നടന്നയുടന്‍ രണ്ടുപേരെ പൊലീസ് പിടികൂടുകയും ചെയ്തു.
Tags: Police, Arrest, Goonda, Kochi, Crime

COMMENTS