BREAKING NEWS
Search

സഹകളിക്കാരനുമായി കൂട്ടിയിടിച്ച് ഗോളി മരിച്ചു, ദുരന്തം ഇന്തോനേഷ്യയില്‍, മത്സരം തുടര്‍ന്നു, ടീം 2-0ന് ജയിച്ചു



ജക്കാര്‍ത്ത: ഫുട്‌ബോള്‍ മത്സരത്തിനിടെ സഹകളിക്കാരനുമായി കൂട്ടിയിടിച്ച് ഇന്തൊനേഷ്യന്‍ ഗോള്‍കീപ്പര്‍ ഖൊയ്‌റുള്‍ ഹുദ (38) മരിച്ചു.

തെക്കന്‍ ജാവയിലെ സുര്‍ജയ സ്റ്റേഡിയത്തില്‍ ഇന്തൊനേഷ്യന്‍ സൂപ്പര്‍ലീഗ് മത്സരത്തിനിടെ ആയിരുന്നു ദുരന്തം.

സെമംഗ് പഡാംഗിനെതിരായ മത്സരത്തില്‍ ഒന്നാം പകുതി അവസാനിക്കാനിരിക്കെ ടീമംഗമായ ഡിഫന്‍ഡര്‍ റാമോണ്‍ റോഡ്രിഗസുമായി ഹുദ കൂട്ടിയിടിച്ചു വീഴുകയായിരുന്നു.

ഹുദയുടെ പിന്‍കഴുത്തില്‍ റോഡ്രിഗസിന്റെ മുട്ട് ഇടിച്ചു. ഇടിയുടെ ആഘാതത്തില്‍ ഗ്രൗണ്ടില്‍ കുനിഞ്ഞിരുന്ന ഹുദയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ശ്വാസതടസ്സവും തുടര്‍ന്നുണ്ടായ ഹൃദയാഘാതവുമാണ് മരണകാരണമായത്.

പെര്‍സല ലമോംഗ്ഡാംഗിയ്ക്കുവേണ്ടി ഹുദ 500 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. 18 വര്‍ഷമായി പെര്‍സല ടീമിലെ താരമാണ് ഹുദ.

ഹുദയെ ആശുപത്രിയിലേക്കു മാറ്റിയ ശേഷം മത്സരം തുടര്‍ന്നു. പെര്‍സെയെ സെമംഗ് പാഡാങ് 2-0 ന് തോല്‍പ്പിച്ചു.

ആയിരക്കണക്കിന് ആരാധകകരാണ് ഖൊയ്‌റുള്‍ ഹുദയുടെ ആത്മശാന്തിക്കായി പ്രാര്‍ത്ഥിച്ചുകൊണ്ടുള്ള മെഴുകുതിരി ജാഥയില്‍ പങ്കെടുത്തത്.





Goal keeper died after colliding with fellow footballer, tragedy in Indonesia, the match continued, the team won 2-0

Jakarta: The Indonesian goalkeeper Khoyurul Huda, 38, died after colliding with fellow footballer. The tragedy occurred during the Indonesian super league match at the Surjaya stadium in southern Java.

Keywords: Goli , footballer,  Indonesia, Jakarta, The Indonesian, goalkeeper, Khoyurul Huda,  football match, superbike, stadium, southern Java,  Semen Padang, Hooda , Defender Ramon Rodrigue, Perzala Lamongangi, Perszla team 



vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “സഹകളിക്കാരനുമായി കൂട്ടിയിടിച്ച് ഗോളി മരിച്ചു, ദുരന്തം ഇന്തോനേഷ്യയില്‍, മത്സരം തുടര്‍ന്നു, ടീം 2-0ന് ജയിച്ചു