ജാര്‍ഖണ്ഡ്: ജാര്‍ഖണ്ഡില്‍ പതിനൊന്നുകാരി പട്ടിണിമൂലം മരിച്ചു. സിമദേഗാ ജില്ലയിലെ സന്തോഷി കുമാരിയാണ് മരിച്ചത്. ആധാര്‍ റേഷന്‍ കാര്‍ഡുമായി ബ...
ജാര്‍ഖണ്ഡ്: ജാര്‍ഖണ്ഡില്‍ പതിനൊന്നുകാരി പട്ടിണിമൂലം മരിച്ചു. സിമദേഗാ ജില്ലയിലെ സന്തോഷി കുമാരിയാണ് മരിച്ചത്.
ആധാര്‍ റേഷന്‍ കാര്‍ഡുമായി ബന്ധിപ്പിക്കാത്തതിനാല്‍ സന്തോഷിയുടെ കുടുംബത്തിന് റേഷന്‍ നല്‍കിയിരുന്നില്ല. കുടുംബത്തിലെ എല്ലാവര്ക്കും ആധാര്‍ ഉണ്ടായിരുന്നെങ്കിലും സാങ്കേതിക തകരാറു മൂലം ആധാറും റേഷന്‍ കാര്‍ഡും ബന്ധിപ്പിക്കാന്‍ സാധിച്ചില്ല.
സ്കൂളിലെ ഉച്ചഭക്ഷണം കഴിച്ചാണ് സന്തോഷി വിശപ്പടക്കിയിരുന്നത്. നവരാത്രി അവധിയായതിനാല്‍ സ്കൂളിനിന്നുള്ള ഭക്ഷണവും നിലച്ചു. നാലു ദിവസം പട്ടിണി കിടന്ന് അവശയായ സന്തോഷി മരണത്തിനു കീഴടങ്ങുകയായിരുന്നു.
സന്തോഷിയുടെ അച്ഛന് രോഗിയാണ്. അമ്മയും മൂത്ത സഹോദരിയും വേപ്പില പറിച്ച് വിറ്റു കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് കുടുംബം കഴിഞ്ഞിരുന്നത്. അംഗന്‍വാടിയില്‍ നിന്ന് ഇളയകുട്ടിക്ക് ലഭിച്ചിരുന്ന ആഹാരം പങ്കിട്ടുകഴിച്ചാണ് കുടുംബം പല ദിവസങ്ങളിലും വിശപ്പടക്കിയിരുന്നത്.
സാമൂഹ്യപ്രവര്‍ത്തകരാണ് സംഭവം മാധ്യമങ്ങളുടെ ശ്രദ്ധയില്‍ കൊണ്ടുവന്നത്. കുടുംബത്തിന് റേഷന്‍ നിഷേധിച്ച കാര്യം ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസര്‍ സ്ഥിരീകരിച്ചു. എന്നാല്‍, മരണം മലേറിയ കൊണ്ടാണെന്നാണ് അധികൃതര്‍ പറയുന്നത്.
Tags: Poverty, Starvation, Death, India, Food

COMMENTS