Search

ഇതാ ആദ്യ ട്രാന്‍സ് ജെന്‍ഡര്‍ എസ് ഐ, പ്രദീപ് കുമാര്‍ എന്ന പ്രിതികാ യാഷിനിചെന്നൈ: ചെന്നൈയിലെ ചൂളൈമേട് പൊലീസ് സ്റ്റേഷനിലെ പുതിയ എസ് ഐ പ്രദീപ് കുമാര്‍ എന്ന പ്രിതികാ യാഷിനിയെക്കുറിച്ചാണ് നാട്ടുകാര്‍ക്ക് ഇപ്പോള്‍ സംസാരം. ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ പെണ്ണായി മാറുകയായിരുന്നു പ്രിതിക.

ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ പെണ്ണായി മാറിയ ഇന്ത്യയിലെ ആദ്യ പൊലീസ് ഓഫീസറാണ് പ്രിതികാ യാഷിനി.

സലേം സ്വദേശിയായ ഓട്ടോ ഡ്രൈവറുടെ മകനായി ജനിച്ച പ്രദീപ് കുമാറിന് പൊലീസ് ഓഫീസറാവുക എന്നത് ജീവിതാഭിലാഷമായിരുന്നു.

2011ലാണ് ശാരീരികമായ മാറ്റങ്ങള്‍ പ്രകടമായതോടെ ലിംഗമാറ്റ ശസ്ത്രക്രിയക്കു വിധേയമായത്. പിന്നീട് ഒരു വനിതാ ഹോസ്റ്റലില്‍ വാര്‍ഡനായും നിന്നു.ഇതിനിടെ, പൊലീസിലേക്ക് അപേക്ഷിച്ചപ്പോള്‍ ലിംഗമാറ്റം കഴിഞ്ഞവരെ എടുക്കാനാവില്ലെന്നായിരുന്നു തമിഴ്‌നാട് പൊലീസ് അധികൃതരുടെ മറുപടി. തുടര്‍ന്ന് പ്രിതിക ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതിയില്‍ നിന്ന് അനുകൂല ഉത്തരവ് നേടിയാണ് യാഷിനി ഇപ്പോള്‍ സേനയിലെത്തിയിരിക്കുന്നത്.111 സബ് ഇന്‍സ്‌പെക്ടര്‍മാരുടെ ബാച്ചിന്റെ ഭാഗമാണ് യാഷിനിയും പാസിംഗ് ഔ
ട്ട് നടത്തിയിരിക്കുന്നത്. നഗരത്തിലെ ഏറ്റവും കുഴപ്പംപിടിച്ച സ്റ്റേഷന്‍ മേഖലകളിലൊന്നാണ് ചൂളൈമേട്. അവിടേക്കാണ് യാഷിനിക്ക് ആദ്യ നിയമനം എന്നതും വലിയൊരു വെല്ലുവിളിയാണ്.


The residents of Choolaimedu police station are now talking about the new Sub Inspector Pradeep Kumar, alias Pritika Yashini. Pritika Yashini is India's first transgender police officer. Pradeep Kumar, the son of an auto driver in Salem, was a enthusiastic to be a police officer.

Yashini has now arrived in the Tamilnadu police after obtaining a favorable order from the high court. Choolaimedu is one of the busiest station areas in the city. It is a big challenge that the first assignment to Yashin is there.

Keywords:  trans gender SI, Pritika Yashini, Pradeep Kumar , Choolaimedu police station,  Chennai, female, sexually, surgerie, Salem, police officer, Warden, woman hostel, Tamil Nadu , High Court, sub-inspector

ഇതാ ആദ്യ ട്രാന്‍സ് ജെന്‍ഡര്‍ എസ് ഐ, പ്രദീപ് കുമാര്‍ എന്ന പ്രിതികാ യാഷിനി

ചെന്നൈ: ചെന്നൈയിലെ ചൂളൈമേട് പൊലീസ് സ്റ്റേഷനിലെ പുതിയ എസ് ഐ പ്രദീപ് കുമാര്‍ എന്ന പ്രിതികാ യാഷിനിയെക്കുറിച്ചാണ് നാട്ടുകാര്‍ക്ക് ഇപ്പോള്‍ സംസാരം. ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ പെണ്ണായി മാറുകയായിരുന്നു പ്രിതിക. ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ പെണ്ണായി മാറിയ ഇന്ത്യയിലെ ആദ്യ പൊലീസ് ഓഫീസറാണ് പ്രിതികാ യാഷിനി. സലേം സ്വദേശിയായ

പത്താം ക് ളാസുകാരിയെ തട്ടിക്കൊണ്ടു പോയി മാനഭംഗപ്പെടുത്തി, വീഡിയോയില്‍ പകര്‍ത്തി, വീഡിയോ ലീക്കായി, പ്രതികളില്‍ ഒരാള്‍ പിടിയില്‍

ഗ്വാളിയര്‍: പത്താം ക് ളാസുകാരിയെ വഴിയില്‍ തട്ടിക്കൊണ്ടു പോയി മാനഭംഗപ്പെടുത്തിയ ശേഷം വീഡിയോ നാട്ടുകാര്‍ക്കിടയില്‍ പ്രചരിപ്പു. ഗ്വാളിയറിനടുത്ത് മൊഹാനയിലാണ് സംഭവം. ബന്ധുവായ സ്ത്രീയുമൊത്ത് സാധനങ്ങള്‍ വാങ്ങുന്നതിനായി പോയതായിരുന്നു പെണ്‍കുട്ടി. ഇതിനിടെ, വയറുവേദന അനുഭവപ്പെടുകയും അടുത്തുള്ള ഒരു ആശുപത്രിയില്‍ പോവുകയും ചെയ്തു. വീട്ടില്‍ പോയി വിശ്രമിക്കാന്‍ ഡോക്ടര്‍

സ്വപ്‌ന ചിറകിലേറി ബിനേഷ് ബാലന്‍, ഓക്‌സ്ഫഡില്‍ പ്രബന്ധം അവതരിപ്പിക്കാന്‍ അവസരം

കാസര്‍കോട്: ബിനേഷ് ബാലന്റെ മുന്നില്‍ പ്രതിബന്ധങ്ങള്‍ മുട്ടുമടക്കുന്നു, സ്വപ്‌നങ്ങള്‍ ഒന്നൊന്നായി സഫലമാകുന്നു. സെക്രട്ടേറിയറ്റിലെ ചുവപ്പുനാടയില്‍ ജീവിതം കുരുങ്ങിയ ആദിവാസി യുവാവിനെ കുറിച്ചുള്ള വാര്‍ത്ത ആരു മറക്കാനിടയില്ല. ഉപരിപഠനത്തിനുള്ള അവസരം രണ്ടരവര്‍ഷത്തോളം ചുവപ്പുനാടയില്‍ കുടുങ്ങിക്കിടന്നു. മാധ്യമങ്ങളുടെ സഹായത്തോടെ നടത്തിയ പോരാട്ടത്തിനൊടുവിലാണ് സ്വപ്‌നത്തിന്റെ ആദ്യ ചിറകുകള്‍ മുളച്ചു. പിന്നോക്ക

ചെങ്ങന്നൂരില്‍ നടന്നത് ശൈശവ വിവാഹം തന്നെ, പൊലീസ് ഒതുക്കാന്‍ ശ്രമിച്ചെന്നും സംശയം

സ്വന്തം ലേഖകന്‍ ആലപ്പുഴ: ചെങ്ങന്നൂരില്‍ ശൈശവവിവാഹം നടന്നതായി കളക്ടറേറ്റില്‍ ചേര്‍ന്ന ശിശു സംരക്ഷണ അവലോകന യോഗം സ്ഥിരീകരിച്ചു. ഇതോടെ, രക്ഷിതാക്കള്‍ക്കെതിരേ നടപടിയുണ്ടാകുമെന്നു വ്യക്തമായി. നടപടിക്കായി പൊലീസ് നീക്കമാരംഭിച്ചിട്ടുണ്ടെന്ന് ജില്ലാ ചൈല്‍ഡ് ലൈന്‍ അധികൃതര്‍ വ്യക്തമാക്കി.  ചൈല്‍ഡ് ലൈന്‍ അധികൃതരാണ് ഇതു സംബന്ധിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഈ

രശ്മി നായരുടെ ഗര്‍ഭത്തിന്റെ ടീസര്‍ നെറ്റില്‍ ഹിറ്റ്

കൊച്ചി: നടിയും കിസ് ഒഫ് ലൗ നേതാവുമായ രശ്മി ആര്‍ നായര്‍ രണ്ടാമത്തെ കുഞ്ഞിന്റെ വരവറിയിച്ച് പുറത്തിറക്കിയ ടീസര്‍ നെറ്റില്‍ മണിക്കൂറുകള്‍ക്കകം ഹിറ്റായി. നിറവയറില്‍ കൈ ചേര്‍ത്ത് സംഗീതത്തിന്റെ അകമ്പടിയോടെയാണ് രശ്മിയുടെ ടീസര്‍. വീടിന്റെ പശ്ചാത്തലത്തിലാണ് ടീസര്‍ തയ്യാറാക്കിയിരിക്കുന്നത്. മണിക്കൂറുകള്‍ക്കം പതിനാറായിരത്തിലേറെ പേരാണ് വീഡിയോ കണ്ടത്.

കേരളത്തിന്റെ ദുഃഖമാതാവ് ഭവാനി ടീച്ചര്‍ മോര്‍ച്ചറിയില്‍ 'കാത്തുകിടക്കുന്നു', ബന്ധുക്കള്‍ക്ക് ഇനിയെങ്കിലും മനസ്സലിയുമോ...

കല്‍പ്പറ്റ: അറുപത്തിരണ്ടാം വയസ്സില്‍ ടെസ്റ്റ് ട്യൂബ് ശിശുവിന്റെ അമ്മയായി കേരളത്തിന്റെയാകെ അമ്മയായി മാറുകയും പിന്നീട് കുഞ്ഞ് ബക്കറ്റിലെ വെള്ളത്തില്‍ വീണു മരിച്ചപ്പോള്‍ എല്ലാവരുടെയും വേദനയായി മാറുകയും ചെയ്ത ഭവാനി ടീച്ചര്‍ (75) അന്തരിച്ചു. മൂവാറ്റുപുഴ സ്വദേശിയായ ഭവാനി ടീച്ചര്‍  കല്‍പറ്റയിലെ സ്വകാര്യ ആശുപത്രിയിലാണ് മരിച്ചത്. വയനാട്ടില്‍
vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ഇതാ ആദ്യ ട്രാന്‍സ് ജെന്‍ഡര്‍ എസ് ഐ, പ്രദീപ് കുമാര്‍ എന്ന പ്രിതികാ യാഷിനി