കൊല്‍ക്കത്ത: സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ പഴുതിനായിരത്തോളം കാണികളെ സാക്ഷിനിറുത്തി, സ്പെയിനിനെ രണ്ടിനെതിരേ അഞ്ചു ഗോളിന് തകര്‍ത്ത് ...
കൊല്‍ക്കത്ത: സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ പഴുതിനായിരത്തോളം കാണികളെ സാക്ഷിനിറുത്തി, സ്പെയിനിനെ രണ്ടിനെതിരേ അഞ്ചു ഗോളിന് തകര്‍ത്ത് ഇംഗ് ളണ്ട് അണ്ടര്‍ 17 ഫുട്ബോള്‍ ലോക കിരീടം ചൂടി.
രണ്ടു ഗോളുകള്‍ക്കു പിന്നില്‍ നിന്ന ഇംഗ് ളീഷ് ടീമാണ് അസാധാരണ തിരിച്ചുവരവ് നടത്തി കിരീടം ചൂടിയത്. സെര്‍ജിയോ ഗോമസിലൂടെ കളിയുടെ പത്താം മിനിറ്റില്‍ സ്പെയിനാണ് ആദ്യ ഗോള്‍ നേടിയത്.
ക്യാപ്റ്റന്‍ ആബേല്‍ റൂയിസ് തുടക്കമിട്ട പന്ത് യുവാന്‍ മിറാന്‍ഡസെസാര്‍ ഗിലാബര്‍ട്ടു വഴി സെര്‍ജിയോ ഗോമസ് ഗോളാക്കുകയായിരുന്നു. 31ാം മിനിറ്റില്‍ സെസാര്‍ ഗിലാബര്ട്ടില് നിന്നു കിട്ടിയ പന്ത് ഗോമസ് വീണ്ടും ലക്ഷ്യത്തിലെത്തിച്ചു. ഇതോടെ, കപ്പ് സ്പെയിനിനു തന്നെയെന്ന് ഏതാണ്ട് എല്ലാവരും വിധിയെഴുതി.
എന്നാല്‍, ഒന്നാം പകുതിക്കു തൊട്ടു മുന്‍പ് വലതുവിംഗില്‍നിന്ന് സ്റ്റീവന്‍ സെസെഗ്നന്‍ ഉയര്‍ത്തിവിട്ട ക്രോസ് ബ്രൂസ്റ്റര്‍ ഗംഭീര ഹെഡറിലൂടെ വലയിലെത്തിച്ചു.
58ാം മിനിറ്റില്‍ ഗിബ്സ് വൈറ്റ് സമനില ഗോളടിച്ചതോടെ സ്പാനിഷ് പട ഞെട്ടി. പിന്നെ, ഇംഗ് ളീഷ് പടയോട്ടമായിരുന്നു.
ഫില്‍ ഫോഡന് 69ാം മിനിറ്റില്‍ ഇംഗ്ലണ്ടിനെ മൂന്നാം ഗോളിലേക്ക് നയിച്ചു ലീഡ് നല്കി. മാര്‍ക്ക് ഗുവേഹി 84ാം മിനിറ്റില്‍ ഇംഗ് ളണ്ടിന്റെ ലീഡ് നാലാക്കി. എണ്ത്തെട്ടാം മിനിറ്റില്‍ ഫോഡന് അഞ്ചാം ഗോളുമടിച്ച് സ്പാനിഷ് ദുരന്തം സമ്പൂര്‍ണമാക്കി.
England have won the Under-17 World Cup football title by scoring five goals against Spain. The English team, behind two goals, came back unusual and took the crown.
Keywords: Unbelievably, England, five goals, Spain, world cup, Calcutta, Salt Lake Stadium, spectators a, Under-17 World Cup , goal
COMMENTS