കൊച്ചി: തനിക്കെതിരെ കേസ് നല്കിയവരില് നിന്ന് ജാമ്യത്തിലിറങ്ങിയതു മുതല്‍ സുരക്ഷാ ഭീഷണിയുണ്ടെന്നും എന്നാല്‍, സ്വകാര്യ ഏജന്‍സിയെ സുരക്ഷയ്ക...
കൊച്ചി: തനിക്കെതിരെ കേസ് നല്കിയവരില് നിന്ന് ജാമ്യത്തിലിറങ്ങിയതു മുതല്‍ സുരക്ഷാ ഭീഷണിയുണ്ടെന്നും എന്നാല്‍, സ്വകാര്യ ഏജന്‍സിയെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടില്ലെന്നും നടന് ദിലീപ്.
ഏജന്‍സിയുമായി കൂടിയാലോചന മാത്രമാണ് നടന്നതെന്ന്, സുരക്ഷയ്ക്കായി സ്വകാര്യ ഏജന്‍സിയെ ചുമതലപ്പെടുത്തിയതിന്റെ വിശദാംശങ്ങള്‍ തേടി പൊലീസ് നല്കിയ നോട്ടീസിന് ദിലീപ് വിശദീകരണം നല്കി.
ദിലീപ് ഗോവ ആസ്ഥാനമായ തണ്ടര്‍ ഫോഴ്സ് എന്ന സ്വകാര്യ സേനയെ സുരക്ഷയ്ക്കായി ചുമതലപ്പെടുത്തിയിരുന്നുവെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഈ ഏജന്‍സിയിലെ സുരക്ഷാ ജീവനക്കാരുടെ പേര്, തിരിച്ചറിയല്‍ രേഖകള്‍, അവര്‍ ആയുധം ഉപയോഗിക്കുന്നുണ്ടെങ്കില്‍ അതിന്റെ ലൈസന്‍സ്, സുരക്ഷാ ഏജന്‍സിയുടെ ലൈസന്‍സ് എന്നിവ ഹാജരാക്കണമെന്നായിരുന്നു പൊലീസ് നല്കിയ നോട്ടീസില്‍ ആവശ്യപ്പെട്ടിരുന്നത്.
സ്വകാര്യ ഏജന്‍സിയെ ദിലീപ് സമീപിച്ചതില്‍ ജാമ്യവ്യവസ്ഥയുടെ ലംഘനമുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നു. ആലുവ ഈസ്റ്റ് എസ്ഐക്കാണ് ദിലീപ് വിശദീകരണം നല്‍കിയത്.
എന്നാല്‍, തനിക്കു സുരക്ഷാ ഭീഷണിയുള്ളതായി ദിലീപ് നേരത്തേ അറിയിച്ചിരുന്നില്ലെന്നും അതിനാല്‍, എന്തിനു സായുധ സുരക്ഷ ഏര്‍പ്പെടുത്തിയെന്നു വ്യക്തമാക്കണമെന്നുമാണ് പൊലീസ് നല്കിയ നോട്ടീസിലെ പ്രധാന ആവശ്യം.
തണ്ടര്‍ ഫോഴ്സിന്റെ തൃശൂരിലെ ഓഫീസില്‍ പൊലീസ് കഴിഞ്ഞ ദിവസം പരിശോധന നടത്തി. എന്നാല്‍, ദിലീപിന് സുരക്ഷ അനുവദിച്ച രേഖകള്‍ ഗോവയിലാണെന്നാണ് ഏജന്‍സി പൊലീസിനു മറുപടി കൊടുത്തത്. ഇതിനെ തുടര്‍ന്നാണി പൊലീസ് ദീലീപിന് നോട്ടീസ് കൊടുത്തത്.
Keywords: Dileep, Case, Thunder Force, Bail, Kochi Police
COMMENTS